reliance-trends

തിരുവനന്തപുരം: മലയാള ടെലിവിഷൻ രംഗത്ത് ബ്രാൻഡ് കമ്മ്യൂണിക്കേഷന്റെ പുതിയ ചരിത്രം കുറിച്ച് റിലയൻസ് ട്രെൻഡ്‌സും കൗമുദി ടിവിയും. റിലയൻസ് ട്രെൻഡ്‌സിന്റെ '#ഗെറ്ര് ദെം ടോക്കിംഗ്" എന്ന ബ്രാൻഡ് വാഗ്‌ദാനമാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കൗമുദി ടിവി പുതിയ ആശയത്തിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

ഇതിനായി പ്രത്യേകം ഒരുക്കുന്ന പവർ ബ്രേക്കിൽ 'പവേഡ് ബൈ റിലയൻസ് ട്രെൻഡ്‌സ്" എന്ന സൂചകപദത്തോടെ '#ഗെറ്റ് ദെം ടോക്കിംഗ്" എന്ന ആശയം കൗമുദി ടിവി പ്രേക്ഷകരിലേക്ക് എത്തിക്കും. റിലയൻസ് ട്രെൻഡ്‌സിന്റെ ബ്രാൻഡ്, ബ്രാൻഡ് വാഗ്‌ദാനം എന്നിവ ഇത്തരത്തിൽ ദിവസവും 22 തവണ കൗമുദി ടിവി സംപ്രേഷണം ചെയ്യും. ഇന്നുമുതൽ (ഞായർ) ഓരോ അരമണിക്കൂറിലും രണ്ടുവീതം പ്രത്യേക 'ട്രെൻഡ് ബ്രേക്ക്സ്" ഉണ്ടാകും.

ഇന്ത്യൻ വസ്‌ത്ര വിപണിയിലെ ഏറ്റവും പുത്തൻ ട്രെൻഡായ 'റിലയൻസ് ട്രെൻഡ്‌സ്", കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടെലിവിഷൻ ചാനലിനായി ഇത്തരത്തിലുള്ള നൂതന ബ്രാൻഡിംഗ് ആശയം ആവിഷ്‌കരിക്കുന്നത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കീർത്തി സുരേഷാണ് റിലയൻസ് ട്രെൻഡ്‌സിന്റെ ബ്രാൻഡ് അംബാസഡർ.