പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡെയുടെ ട്രെയിലർ പുറത്തിറങ്ങി. നടൻ മമ്മൂട്ടിയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെയ്ലർ പുറത്തുവിട്ടത്. സസ്‌പെന്‍സും ആക്ഷനും കോമഡിയും കോർത്തിണക്കിയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ശ്രദ്ധയാകർശിച്ചിരുന്നു
ഇതിൽ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവൻ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദേഴ്സ് ഡേ എന്നാണ് പൃഥ്വി ഫേസ്ബുക്കിൽ നേരത്തെ കുറിച്ചത്. പൃഥ്വിയുടെ നായികമാരായി ഐശ്വര്യ ലക്ഷ്മി, പ്രയാഗാ മാർട്ടിൻ, മഡോണ സെബാസ്റ്റിൻ, മിയ ജോർജ്ജ് എന്നിവരും ചിത്രത്തിലുണ്ട്. വിജയരാഘവൻ,തമിഴ് നടൻ പ്രസന്ന, ഐമ റോസ്മി സെബാസ്റ്റിൻ, ധൻമജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമൻ സ്ഫടികം ജോർജ്ജ്, ശിവജി ഗുരുവായൂർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ