nivin-pauly

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലവ് ആക്ഷൻ ഡ്രാമയുടെ ടീസർ പുറത്തിറങ്ങി.മോഹൻലാലിന്റെയും പ്രണവ് മോഹൻലാലിന്റെയും ഫേസ്ബുക്ക് പേജിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്.

വർഷങ്ങൾക്ക് മുമ്പ് ശ്രീനിവാസനും പാർവതിയും മനോഹരമാക്കിയ വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ തന്നെയാണ് 'ലവ് ആക്ഷൻ ഡ്രാമയിലെ' നായികയ്ക്കും നായകനുമുള്ളത്. ദിനേശനും ശോഭയുമായിട്ടാണ് നിവിനും നയൻതാരയുമെത്തുന്നത്. ഒമ്പത് വർഷത്തിനുശേഷം മലർവാടിയിലെ സുഹൃത്തുക്കളായ നിവിൻപോളി,അജുവർഗീസ്, ശ്രാവൺ,ഹരികൃഷ്ണൻ,ഭഗത് എന്നിവരുടെ രണ്ടാംവരവ് എന്ന പ്രത്യേകത കൂടി 'ലവ് ആക്ഷൻ ഡ്രാമയ്ക്കുണ്ട്.

അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. ഛായാഗ്രാഹണം- ജോമോൻ ടി ജോൺ, റോബി വർഗീസ് രാജ്. ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തും