gokulam-fc

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ ഗോകുലം കേരള എഫ്.സി മോഹൻ ബഗാനെ 2-1ന് തോൽപ്പിച്ചു. ക്യാപ്റ്റൻ മാർക്കസ് ജോസഫിന്റെ രണ്ട് ഗോളിലാണ് ഗോകുലത്തിന്റെ വിജയം. ഇരുപത് വർഷത്തിനു ശേഷമാണ് കേരളത്തിൽ നിന്നുള്ള ഒരു ടീം ഡ്യുറൻഡ് കപ്പ് നേടുന്നത്. 1997ൽ എഫ്.സി കൊച്ചിൻ മാത്രമാണ് ഇതിനു മുൻപ് ഡ്യുറാൻഡ് കപ്പ് നേടിയ കേരള ടീം.

ടൂർണമെന്റിൽ ജോസഫ് ആകെ പതിനൊന്ന് ഗോളുകൾ നേടി. മലയാളിതാരം ഉബൈദിനാണ് ഗോൾഡൻ ഗ്ലൗ പുരസ്കാരം.45+1, 51 മിനിറ്റുകളിലായിരുന്നു മാർക്കസ് ജോസഫിന്റെ മിന്നുന്ന ഗോളുകൾ നേടിയത്. കിരീടം നിലനിർത്താനുള്ള ശ്രമത്തിൽ ജസ്റ്റിൻ ജോർജ് ചുവപ്പുകാർഡ് കണ്ടതോടെ 10 പേരാണ് കളിക്കളത്തിൽ ഉണ്ടായിരുന്നത്. പോരാട്ടവീര്യം ചോരാതെയുള്ള ഗോകുലത്തിന്റെ സൂഷ്മതയാർന്ന കളിയിൽ വിജയം നേടിയെടുക്കുകയായിരുന്നു. ഡ്യുറൻഡ് കപ്പിൽ 16 തവണ ചാംപ്യൻമാരായ മോഹൻ ബഗാനെ തോൽപ്പിച്ചത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. ഒരു മൽസരം പോലും തോൽക്കാതെയാണ് ഗോകുലത്തിന്റെ കിരീടനേട്ടമെന്ന സവിശേഷതയും ഇതിനുണ്ട്.