kapil-sibal-

ന്യൂഡൽഹി: പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാക്കളെയും ദുഷ്ടരാക്കി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഏതെങ്കിലും ബി.ജെ.പി നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അദ്ദേഹത്തിന്റെ പാർട്ടിയോടും പരസ്യമായി പറഞ്ഞിട്ടുണ്ടോയെന്ന് മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ ട്വിറ്ററിൽ ചോദിച്ചു. മോദിയെ എല്ലായ്‌പ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണകരമാവില്ലെന്ന മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ അഭിപ്രായത്തെ വിമർശിച്ചാണിത്. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജയറാം രമേശ് കഴിഞ്ഞദിവസമാണ് മോദിയെ പുകഴ്ത്തിയത്. എല്ലായ്‌പ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നതും ദുഷ്ടനാക്കി ചിത്രീകരിക്കുന്നതും പ്രതിപക്ഷത്തിന് ഗുണംചെയ്യില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ജയറാം രമേശിന് പിന്നാലെ കോൺഗ്രസ് നേതാവായ മനു അഭിഷേക് സിംഗ്വിയും സമാന അഭിപ്രായപ്രകടനവുമായി രംഗത്തെത്തി. ശശി തരൂരും ജയറാം രമേശിനെ പിന്തുണച്ചിരുന്നു.