powerbank

ഓൺലൈൻ വഴി വിശ്വസിച്ച് സാധനം വാങ്ങുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഉപഭോക്താവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിലക്കുറവെന്ന ഓഫറിൽ സാധനം വാങ്ങിക്കാൻ നിൽക്കുന്ന എല്ലാവർക്കും ഒരു താക്കീതാണ് കോഴിക്കോട്ടുകാരനായ കെ.സി രാംനാഥ് മേനോൻ എന്നയാളുടെ കുറിപ്പ്. ഒരു പവർ ബാങ്കിലൂടെയാണ് രാംനാഥിനെ തേടി ചതി എത്തിയത്. ഓഫർ പ്രൈസ് കണ്ട് ലാഭത്തിൽ സാധനം കൈയിൽ കിട്ടും എന്ന് കരുതിയ രാംനാഥിന്റെ കൈയിൽ കിട്ടിയത് ഒരു പഴയ ബാറ്ററിയും അതിനൊപ്പം ഒരു ചളികട്ടയും. പവർ ബാങ്കിൽ സംശയം തോന്നി അത് അഴിച്ച് നോക്കിയപ്പോഴാണ് ഇദ്ദേഹത്തിന് ചതി മനസിലായത്. പവർ ബാങ്കിൽ ഉണ്ടായിരുന്നത് ചാർജ് തീർന്ന പഴയ ബാറ്ററിയായിരുന്നു. പവർ ബാങ്കിന്റെ ഭാരം അഡ്ജസ്റ്റ് ചെയ്യുന്നതിന് വേണ്ടിയായിരുന്നു അതിനുള്ളിൽ ചളി നിറച്ചിരുന്നത്.

രാംനാഥിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

No one online തട്ടിപ്പ്. നിങ്ങളുടെ നമ്പറിലേക്കെല്ലാം ഇത്തരം സന്ദേശം വന്നിരിക്കാം, വെറും 899 രൂപക്ക് 32000 mah power bank എന്നും പറഞ്ഞു Amazon, ഇനിയാരെങ്കിലും ഓർഡർ കൊടുക്കാതിരിക്കുക, കൊടുത്തവർ, സാധനവുമായി വരുന്നവരെ സൂക്ഷിക്കുക, ഓപ്പൺ ഡെലിവറിയില്ലെന്നു പറഞ്ഞാണ് ഇവർ ആളുടെ കയ്യിൽ ഈ സാധനം പിടിപ്പിക്കുന്നത്, അവരെ പിടിക്കുക. ചാർജ് തീർന്ന പഴയ ബാറ്ററിയിൽ കണക്ട് ചെയ്തുവരുന്ന ഈ power ബാങ്കിൽ ചളിനിറച്ചു വെയ്റ്റ് അ‌ഡ്ജെസ്റ്റ് ചെയ്താണ് അത്ഭുതം. സംശയിച്ചു അഴിച്ചു നോക്കിയപ്പോൾ ആണ് തട്ടിപ്പ് മനസ്സിലാകുന്നത്. ഇവരെ ശ്രദ്ധിക്കുക.

powerbank