mukesh

സോഷ്യൽ മീഡിയ വന്നെത്തിയത് കാരണം ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. ദൂരെ ഇരിക്കുന്ന ആൾക്കാർ തമ്മിൽ അടുത്തു. സിനിമാതാരങ്ങൾ കയ്യെത്തി പിടിക്കാവുന്നവരായി. എന്നാൽ സോഷ്യൽ മീഡിയ വഴി ഒരുപാട് ദോഷങ്ങളും ഉണ്ടാകാറുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള അശ്ലീലാക്രമണങ്ങളും, കളിയാക്കലുകളും ഏറ്റവും കൂടുതൽ പലപ്പോഴും നേരിടേണ്ടി വരിക സിനിമാതാരങ്ങൾക്കും, സെലിബ്രിറ്റികൾക്കുമാണ്.

നടനും എം.എൽ.യുമായ മുകേഷിന്റെ പേരിലുള്ള പേജിൽ വന്ന ഒരു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചാരം നേടുന്നത്. ഈ പേജിൽ മുകേഷ് മമ്മൂട്ടിയോടൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ വന്നിരുന്നു. ഇതിനു താഴെയായി സിറാജ് ബിൻ ഹംസ എന്നയാൾ ഇട്ട 'കിളവന്മാർ എങ്ങോട്ടാ?' എന്ന കമന്റിന് വന്ന മറുപടിയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. 'ഞങ്ങളുടെ പഴയ കൂട്ടുകാരൻ ഹംസക്കയെ കാണാൻ പോവുകയാ' എന്നായിരുന്നു വന്ന കമന്റ്.

സിറാജിന്റെ അച്ഛന് വിളിക്കുന്നതായി തോന്നിച്ച ഈ കമന്റ് നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ യൂസേഴ്സ് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഈ പേജും കമന്റും തന്റെ അറിവോടെ ഉള്ളതല്ല എന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുകേഷ്. തന്റെ നിലപാട് അനുസരിച്ച് ഇങ്ങനെയൊന്നും താൻ അങ്ങനെയൊന്നും പറയില്ലെന്നും മുകേഷ് പറഞ്ഞു. പോസ്റ്റിട്ടിരിക്കുന്നത് തന്റെ ഔദ്യോഗിക പേജിലല്ലെന്നും മുകേഷ് വ്യക്തമാക്കി.