മലപ്പുറം: യു.പി സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അദ്ധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മലപ്പുറം തേഞ്ഞിപ്പാലത്തുള്ള യു.പി സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂൾ അധികൃതർ ഈ വിഷയത്തെ കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല. സ്‌കൂളിൽ താല്‍കാലിക അധ്യാപകനായി ജോലി ചെയ്യുന്ന മസൂദ് ആണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയത്. ഇയാള്‍ ഇപ്പോൾ ഒളിവിലാണെന്നുള്ള വിവരമാണ് ലഭിക്കുന്നത്. ഈ അദ്ധ്യാപകനെതിരെ പോക്‌സോ കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.