അശ്വതി : ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. വ്യാപാര, വ്യവസായമേഖലകൾ അഭിവൃദ്ധിപ്പെടും.
ഭരണി : സ്ഥലംമാറി താമസിക്കും. പല മേഖലകളിലും വരുമാനം വന്നുചേരും. നിലം, വസ്തുക്കൾ വാങ്ങാൻ ഉചിതമായ സമയം.
കാർത്തിക: സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിച്ച് വിജയിക്കും. വാഹനം, വസ്തുക്കൾ വാങ്ങും. മാതാവിന്റെ ആരോഗ്യനില മെച്ചപ്പെടും.
രോഹിണി: പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. കേസുകളിൽ വിജയം. ഗൃഹത്തിൽ മംഗളകർമ്മം നടക്കും.
മകയിരം: പൂർവിക സ്വത്ത് ലഭിക്കും. വിനോദയാത്രയ്ക്കുള്ള സന്ദർഭം വന്നുചേരും. അപ്രതീക്ഷിത ഭാഗ്യലബ്ധി.
തിരുവാതിര : ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. കേസുകളിൽ വിജയിക്കും.
പുണർതം: സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലം മാറ്റവും പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും.
പൂയം : ധന, ഐശ്വര്യത്തിന്റെയും പ്രശസ്തിയുടെയും സമയം. നൃത്ത സംഗീത മത്സരങ്ങളിൽ വിജയിക്കും. സഹോദരികളാൽ ഗുണാനുഭവമുണ്ടാകും.
ആയില്യം: ഉന്നത സ്ഥാനപ്രാപ്തിക്കുള്ള സന്ദർഭം. ബുദ്ധി കൂർമ്മതയുണ്ടാകും. സഹോദരങ്ങളാൽ പലവിധ നന്മകൾ ഉണ്ടാകും.
മകം : വിദേശത്ത് ജോലിക്കായി പരിശ്രമിക്കും. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. അടിക്കടി യാത്ര ചെയ്യും.
പൂരം : വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. ധന, ഐശ്വര്യത്തിന്റെയും പ്രശസ്തിയുടെയും സമയം.
ഉത്രം: സകലവിധ സൗഭാഗ്യങ്ങളും ലഭ്യമാകും. കലാവാസനയുണ്ടാകും. ലുബ്ദ്ധമായി ചെലവഴിച്ച് ധനം ശേഖരിക്കും.
അത്തം: ധനവരവ് കൂടും. ഗൃഹം നിർമ്മിക്കും. റിയൽ എസ്റ്റേറ്റുകാർക്ക് തൊഴിലഭിവൃദ്ധിയുണ്ടാകും.
ചിത്തിര: സുഹൃത്തുക്കളാൽ ധനനഷ്ടമുണ്ടാകും. പല മേഖലകളിൽ കൂടിയും വരുമാനമുണ്ടാകും. വിദ്യാഭ്യാസപുരോഗതിയുണ്ടാകും.
ചോതി : തൊഴിലഭിവൃദ്ധിയുണ്ടാകും. വലിയ പ്രോജക്ടുകൾ ഏറ്റെടുത്ത് ചെയ്തുതീർക്കും. വാഹനം സ്വന്തമാക്കും.
വിശാഖം : പട്ടാളത്തിലോ പൊലീസിലോ ചേരാനുള്ള സമയം. ചുറുചുറുക്കോടെ പ്രവർത്തിക്കും. ആഗ്രഹങ്ങൾ പൂർത്തീകരിക്കും.
അനിഴം : എല്ലാ മേഖലകളിലും വിജയവും പ്രശസ്തിയും ഉണ്ടാകും. വ്യാപാരത്താലും തൊഴിൽ മേഖലയിലും മികച്ച നേട്ടം കൈവരിക്കും.
തൃക്കേട്ട : സർക്കാരിൽ ഉയർന്ന പദവി വഹിക്കാനുള്ള അവസരമുണ്ടാകും. സ്വപ്രയത്നത്താൽ ജീവിതപുരോഗതിയുണ്ടാകും.
മൂലം: വസ്തുക്കൾ സ്വന്തമാക്കും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവയ്ക്കുള്ള സമയം.
പൂരാടം: സർക്കാർ ഉദ്യോഗസ്ഥർക്ക് ഉന്നത പദവി. പാർട്ടി പ്രവർത്തകർക്ക് സ്ഥാനലബ്ദ്ധിക്കുള്ള അവസരം വന്നെത്തും.
ഉത്രാടം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വ്യാപാരത്താൽ വരുമാനം വർദ്ധിക്കും. സുഹൃത്തുക്കളാൽ ധനനഷ്ടം.
തിരുവോണം : വിദേശത്ത് ജോലിക്കായി പരിശ്രമിക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം.
അവിട്ടം: കുടുംബാഭിവൃദ്ധിയുണ്ടാകും. വ്യാപാരത്താൽ അധിക വരുമാനമുണ്ടാകും. സന്താനങ്ങളാൽ മാനസിക സന്തോഷമുണ്ടാകും.
ചതയം: സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. നൃത്ത, സംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പുരസ്ക്കാരം.
പൂരുരുട്ടാതി : പട്ടാളത്തിലോ പൊലീസിലോ ചേരും. വിദ്യാർത്ഥികൾ ഉന്നത നിലവാരത്തിലുളള വിജയം കൈവരിക്കും.
ഉത്രട്ടാതി : വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സാദ്ധ്യത. പ്രേമസാഫല്യത്തിന്റെ സമയം.
രേവതി : വ്യാപാരം ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച ലാഭം ലഭിക്കും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. ഗൃഹത്തിൽ മംഗളകർമ്മം നടക്കും.