പാരമ്പര്യം മുതൽ പരിസ്ഥിതി വരെ ആസ്തമയെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലതാണ്. ഭക്ഷണക്രമത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ച് രോഗശമനവും പ്രതിരോധവും ഉറപ്പാക്കാം. വിറ്റാമിൻ സി, ഡി, ഇ, എ, മഗ്നീഷ്യം, സെലനിയം, സിങ്ക് എന്നീ ഘടകങ്ങൾ അടങ്ങിയ ഭക്ഷണം കഴിച്ച് രോഗപ്രതിരോധശേഷി നേടാം. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ബീറ്റ്റൂട്ട്, കാരറ്റ്, ചീര, മത്സ്യം ( പ്രത്യേകിച്ചും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയവ) , മീനെണ്ണ, പഴവർഗം, പാൽ, പാലുത്പന്നങ്ങൾ, മുട്ട, കിഴങ്ങുവർഗങ്ങൾ എന്നിവ യഥേഷ്ടം കഴിക്കാം. ബേക്കറി പലഹാരങ്ങൾ, ചോക്ലേറ്റ്, എണ്ണ, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയ ഭക്ഷണം എന്നിവയുടെ ഉപയോഗം പരമാവധി പരിമിതപ്പെടുത്തുക.
ചിലതരം ഭക്ഷണങ്ങൾ അലർജി ഉണ്ടാക്കാറുണ്ട്. ഇത് പലർക്കും വ്യത്യസ്ത രീതിയിലായിരിക്കും. അലർജിയുള്ള ആഹാരം ഉപേക്ഷിക്കുക. അലർജിയുള്ള ഭക്ഷണം തിരിച്ചറിയാൻ അലർജി ടെസ്റ്റിംഗ് നടത്തുക.
ആസ്തമ നിയന്ത്രണ വിധേയമല്ലെങ്കിൽ തണുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.