murder

കൊച്ചി: കോതമംഗലത്ത് സ്വത്ത് തർക്കത്തെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊന്നു. കല്ലിങ്കപ്പറമ്പിൽ കുട്ടപ്പന്റെ ഭാര്യ കാർത്തിയാനി (61) ആണ് മരിച്ചത്. കൃത്യം നടത്തിയ ശേഷം കാർത്ത്യായനിയുടെ മകനായ അനീഷ് കുമാർ (34) പൊലീസിൽ കീഴടങ്ങി. ഇയാൾക്ക് ചെറിയ തോതിൽ മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ അനീഷ് വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം ഇയാൾ വാർഡിലെ മുൻ മെമ്പറുടെ വീട്ടിലേക്കാണ് പോയതെന്നാണ് വിവരം. വിവരങ്ങൾ അറിഞ്ഞ മെമ്പറാണ് അനീഷിനോട് പൊലീസിൽ കീഴടങ്ങാൻ നിർദേശിച്ചത്.