election

കോട്ടയം: മുതിർന്ന കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന പാലാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 23ന് നടക്കും. ബുധനാഴ്ച മുതൽ പത്രികാ സമർപ്പണം തുടങ്ങും. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം സെപ്തംബർ ഏഴിനാണ്. അഞ്ചിനാണ് സൂക്ഷ്മ പരിശോധന നടക്കുക. സെപ്‌തംബർ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മിഷനാണ് തീയതികൾ പ്രഖ്യാപിച്ചത്.

ഇന്ന് മുതൽ പാലാ നിയോജകമണ്ഡലമുള്ള കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് പാലാ. കേരളത്തിലുൾപ്പെടെ നാല് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. അതേസമയം കോന്നി, അടൂർ, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂർക്കാവ് മണ്ഡലങ്ങലിലേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് ഒരുമിച്ച് നടക്കാനാണ് സാദ്ധ്യത.