മനുഷ്യ ജീവിതം പല സങ്കീർണമായ വഴികളിലൂടെ കടന്നുപോകുന്നതാണ്. ചിലപ്പോഴൊക്കെ മാനസികമായി തളർന്നുപോകുന്നവരുമുണ്ട്. ജീവിതത്തിൽ വെല്ലുവിളി നേരിട്ട നിരവധിപേരുടെ കഥകൾ കൗൺസിലിംഗ് സൈക്കോളജിസ്റ്റായ കല മോഹൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു പെൺകുട്ടിയുടെ അനുഭവം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് സൈക്കോളജിസ്റ്റും കൗൺസിലറുമായ കല മോഹൻ.
"ക്ലാസ്സിലെ ഏറ്റവും കുരുത്തംകെട്ട ഒരു കുട്ടി..എന്നാൽ മിടുക്കി..
ക്ലാസ്സിൽ കേറാതെ, ആൺകുട്ടികളുടെ കമ്പനി കൂടി പുറത്തു പോയതിനു അവളെ ചോദ്യം ചെയ്യവേ
അവളെന്നോട്, അമ്മയുടെ കൂട്ടുകാരനായ അങ്കിൾ വീട്ടിൽ വരുന്നതും,
അതു അവളിൽ ഉണ്ടാക്കുന്ന മനസികപ്രശ്നങ്ങളും പറഞ്ഞു"- അവർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പുതിയ ഓണക്കോടി കൂട്ടുകാരി കാണിച്ചു..
ആ നിമിഷങ്ങളിൽ ഞാൻ പെട്ടന്ന് മാനസികമായി അവളിൽ നിന്നും വളരെ അകന്നു പോകുന്ന പോലെ തന്നെ തോന്നി.
കൂട്ടുകാരന്റെ അമ്മയും അച്ഛനും തന്ന ഓണക്കോടി..
കൂട്ടുകാരൻ എന്ന് പറഞ്ഞാൽ അതിനു സഭ്യത ഉണ്ട്...
അല്ലേൽ ജാരൻ എന്ന് പറയണം..
""അയാളുടെ അമ്മ നിനക്ക് ഇത് തന്നു എങ്കിൽ അത് നിന്നോട് ഉള്ള സ്നേഹം അല്ല, മരുമകൾക്ക് ഉള്ള പണിയാണ്.. """
ഭാര്യക്കോ ഭാര്തതാവിനോ വിവേഹതര ബന്ധം ഉണ്ടാകുന്നത് പുത്തരി അല്ല..
പക്ഷെ,
മരുമകൾക്ക് ഉള്ള പോര് ഈ വിധത്തിൽ...
""നിനക്ക് എന്റെ അവിഹിതബന്ധം കേൾക്കുമ്പോൾ പ്രശ്നങ്ങൾ ഇല്ല എങ്കിൽ, ഇതും അതങ്ങനെ എടുത്താൽ മതി.. ""
ഞാൻ വെറും കൗൺസിലർ മാത്രമായി..
ശെരി തെറ്റുകൾ ഇല്ലാതെ മനുഷ്യന്റെ മനസ്സിന് അന്ധമായ അടിമ...
അതൊരു ചങ്ങലയാണ് ചിലപ്പോൾ.
അഴിക്കാനാവാത്ത, വലിച്ചു പൊട്ടിക്കാൻ ആവാത്ത ചങ്ങല...
ആ ഒരു കഥയുടെ എരിവിൽ നിൽക്കവേ ഒരു യുവതി എന്നെ തേടി എത്തി..
അവരുടെ ഓഫീസിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്ന വിവാഹബന്ധം ഒഴിഞ്ഞ സഹപ്രവത്തകൻ, അതേ വരെ സന്തോഷത്തോടെ ജീവിച്ചു പോന്ന ഇടത്ത്,
കടന്നു കേറി..
അതോടെ ഭർത്തവിനില്ലാത്ത കുറ്റങ്ങൾ ഇല്ലാതായി..കാമുകനോട് കൂറ് കൂടുമ്പോൾ ഉണ്ടാകുന്ന ഒരു ചങ്കുറപ്പുണ്ടല്ലോ..
""ഏട്ടന് വേണ്ടേൽ ഇട്ടിട്ടു പൊയ്ക്കോണം..
ഭാര്തതാവിനു ചോദ്യം ചെയ്യാനുള്ള അവകാശം, സർക്കാർ ഉദ്യോഗത്തിന്റ ബലത്തിൽ അവൾ ഇല്ലാതാക്കി എന്നു അഹങ്കരിച്ചു...
ഭാര്തതാവ് ഒന്നും മിണ്ടിക്കാണില്ല..
കത്തിമുനയേറ്റു പിടയുമ്പോൾ എന്ത് പറയാനാണ്??
ആറു മാസത്തോളം, കാമുകിയുടെ മകളുടെയും നല്ല രക്ഷകര്തതാവായി കാമുകൻ..
വീട്ടുകാർ നിശ്ചയിച്ച രണ്ടാം വിവാഹം, ഉറപ്പിക്കുന്നതിനു തലേദിവസവും അവൾക്കു അയാളുടെ പ്രണയം കിട്ടി..
ഒട്ടും കരുതിയില്ല, അയാൾ എന്നെ ഇങ്ങനെ ചതിക്കുമെന്നു.. !!
ദൈവം എന്തിനാണ് മനുഷ്യനെ ഇങ്ങനെ പൊട്ടൻ കളിപ്പിക്കുന്നത് !!
പ്രായോഗിക ബുദ്ധി ചിലപ്പോഴൊക്കെ അനങ്ങാ പാറ പോൽ നിന്നു കളയും...
അപ്പോൾ,
വിശപ്പും ദാഹവും മാറുമ്പോൾ, പിടിച്ചു വാങ്ങുന്ന ജീവിതചൈര്യയ്ക്ക് ഒരു തലം വിട്ടാൽ പിന്നെ പൊരുത്തക്കേടുകളും ബുദ്ധിമുട്ടുകളും കൊണ്ട് വീർപ്പുമുട്ടൽ ആയിത്തീരും എന്നതിന് ഒരു മുൻവിധിയും, അതിനെ നേരിടാൻ ഒരു മനസ്സൊരുക്കവും ഇല്ലാതാകുന്നു..
ഈ കഥ കേട്ടപ്പോൾ ഞാൻ മറ്റൊരു പെണ്ണിനെ ഓർത്തു..
അവരുടെ മകളെ ഞാൻ പഠിപ്പിച്ചതാണ്..
ക്ലാസ്സിലെ ഏറ്റവും കുരുത്തംകെട്ട ഒരു കുട്ടി..എന്നാൽ മിടുക്കി..
ക്ലാസ്സിൽ കേറാതെ, ആൺകുട്ടികളുടെ കമ്പനി കൂടി പുറത്തു പോയതിനു അവളെ ചോദ്യം ചെയ്യവേ
അവളെന്നോട്, അമ്മയുടെ കൂട്ടുകാരനായ അങ്കിൾ വീട്ടിൽ വരുന്നതും,
അതു അവളിൽ ഉണ്ടാക്കുന്ന മനസികപ്രശ്നങ്ങളും പറഞ്ഞു..
എന്റെ മനസ്സിൽ ഒട്ടനവധി സംശയങ്ങൾ ഉണ്ടായി... ഭയവും..
അമ്മയെ വിളിപ്പിച്ചു..
"ഇവളുടെ അച്ഛൻ ഇവള് ഗർഭത്തിൽ കിടക്കുമ്പോൾ ഉപേക്ഷിച്ചു പോയതാണ്..
എന്റെ വീട്ടുകാർ പോലും കൈയൊഴിഞ്ഞു.. ഇവളെയും കൊന്നു ഞാൻ മരിച്ചേനെ...
രക്ഷകൻ ആയത് ആ മനുഷ്യനാണ്..
ചെറുപ്പകാരനല്ല.. അച്ഛന്റെ പ്രായമുണ്ട്..
എന്റെ കൂട്ടുകാരിയുടെ അച്ഛനാണ്.. ""
ഗദ്ഗദത്തോടെ അവർ പറഞ്ഞു..
പുറത്തു കാറിൽ ഇരുന്ന ആ ആളും അകത്തേയ്ക്കു വന്നു.
അയാളുടെ മുഖം, ഒരു കള്ളന്റെ അല്ല..
എനിക്കതാണ് പെട്ടന്നു തോന്നിയത്..
ഭാര്യ മരിച്ചു, മക്കൾ മറ്റൊരു ലോകത്തായി..ഇങ്ങനെ ഒരു ബന്ധം അങ്ങ് വന്നു ചേർന്നതാണ്.. മനപ്പൂർവം അല്ലായിരുന്നു...
മകളുടെ പ്രായമാണ്, അവളുടെ കൂട്ടുകാരി ആയിരുന്നു.. എന്നിരുന്നാലും,
ഇവള് സമ്മതിച്ചാൽ വിവാഹം കഴിക്കാൻ ഞാൻ ഒരുക്കവുമാണ്..
നേർ മുഖത്തോടെ അദ്ദേഹം പറഞ്ഞു..""വേണ്ട, അതു കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ സാറിന് ഒരുപാടാകും.. ഈ തരുന്നത് തന്നെ ധാരാളം.. ""
കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു..
""മോളുടെ കാര്യങ്ങൾ അദ്ദേഹം നന്നായി നോക്കുന്നുണ്ട്.. ഞങ്ങൾ ഇപ്പൊ താമസിക്കുന്നത് അദ്ദേഹം എന്റെ പേർക്ക് വാങ്ങി തന്ന വീട്ടിലാണ്....
തെറ്റ് കണ്ടാൽ ശകാരിക്കും..
അതിന് അവൾ അദ്ദേഹത്തോട് കെറുവ് കാണിക്കാറുണ്ട്...""
ഞാൻ പെൺകുട്ടിയെ നോക്കി..
അവൾ തലകുനിച്ചു...
ശെരിയാണോ? അവൾ തലകുലുക്കി.. പിന്നെ താഴ്ന്ന സ്വരത്തിൽ എന്തോ പറഞ്ഞു, കണ്ണ് നിറഞ്ഞിരുന്നു .. അയാൾ, ആ കുഞ്ഞിനെ തന്നോട് ചേർത്ത് പിടിച്ചു..
അവൾ അങ്ങോട്ട് ചാഞ്ഞിരിക്കുമ്പോൾ അതവളുടെ അച്ഛനല്ല എന്ന് എനിക്ക് തോന്നിയില്ല..
അവളുടെ അമ്മ കണ്ണുതുടച്ചു..
പരസ്പരം മത്സരിച്ചവർ സ്നേഹിച്ചോട്ടെ..
വിചിത്രമായ മനസ്സുകളെ, വ്യാഖ്യാനിക്കാൻ ഞാൻ നിൽക്കാറില്ല...
അവർ പറയുന്നത് കേട്ടിരിക്കുക മാത്രം..
മാർക്കിടാറില്ല..
ചില നേരത്തെ, എന്റെ തന്നെ തണുത്ത നിര്വികാരതയും, തോറ്റു തകരുന്ന പോലെ ഉള്ള നെടുവീർപ്പും,
പെരുമാറ്റത്തിലെ വിരസതയും,
ഒഴുകി ഒഴിഞ്ഞു മാറി പോകാൻ ഈ കഥകളൊക്ക കൂട്ടുകാരാണെന്നുള്ളത് സത്യം! ഞാൻ, വീണ്ടും
എന്റെ ശരീരത്തെയും മുഖകാന്തിയെയും വൈരമുക്കുത്തിയെയും സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു തുടങ്ങും...
ഉന്മത്തമായ ആനന്ദനടനം !