രണ്ട് മനുഷ്യർ തമ്മിൽ പരസ്പരം മറന്ന് പ്രണയിക്കുമ്പോൾ പ്രകൃതി പോലും നാണത്താൽ മുഖം താഴ്‌ത്തുമെന്നാണ് എഴുത്തുകാരുടെ ഭാഷ്യം. ഈ പ്രണയസല്ലാപത്തിൽ മനസിനൊപ്പം ശരീരവും കൂടിച്ചേരുന്നതോടെ പങ്കാളികൾ തമ്മിൽ അഭേദ്യമായ ബന്ധത്തിന് തുടക്കമാകും. പിന്നീട് ഓരോ ഘട്ടമായി കടന്ന് പരസ്പരബന്ധം ദൃഢമാകും, ഭൂമിയിൽ നിന്നും മരണത്തിന് മാത്രം പിരിക്കാൻ കഴിയുന്ന രീതിയിൽ. എന്നാൽ ഒരു ദാമ്പത്യ ബന്ധത്തിൽ മനസുകൾ തമ്മിലുള്ള ബന്ധത്തിനൊപ്പം തന്നെ ശാരീരക ബന്ധത്തിനും കൃത്യമായ സ്ഥാനമുണ്ട്. പലപ്പോഴും ജീവതത്തിന്റെ തിരക്കുകൾക്കിടയിൽ എല്ലാവരും മറന്നുപോകുന്നതും ഇതാണ്. പങ്കാളികൾ തമ്മിൽ എത്ര തവണ ശാരീരികമായി ബന്ധപ്പെടണമെന്നതിനെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങളും ശാസ്ത്രം മുന്നോട്ടുവയ്‌ക്കുന്നു.
അടുത്തിടെ കിൻസേ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം അനുസരിച്ച് ദമ്പതികൾ ആഴ്‌ചയിൽ രണ്ട് തവണയെങ്കിലും ശാരീരികമായി ബന്ധപ്പെടണമെന്ന് നിഷ്‌കർഷിക്കുന്നു. എന്നാൽ പ്രായമേറുന്നതിന് അനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകൾ വരുത്താമെന്നും പഠനം പറയുന്നു. 18നും 29നും ഇടയിലുള്ള പ്രായത്തിലാണ് ആളുകൾ ഏറ്റവും കൂടുതൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. വർഷത്തിൽ 112 തവണ അല്ലെങ്കിൽ ആഴ്‌ചയിൽ രണ്ട് തവണയെങ്കിലും പരസ്പരം ശരീരം പങ്കിടുന്നതാണ് ഈ പ്രായത്തിൽ നല്ലത്. 30 മുതൽ 39 വരെയുള്ള പ്രായത്തിലുള്ളവർ വർഷത്തിൽ 86 തവണ അല്ലെങ്കിൽ ആഴ്‌ചയിൽ 1.6 തവണ ശരാശരി തങ്ങളുടെ ശരീരത്തിന്റെ തൃഷ്‌ണകൾ തീർക്കണം. 40നും 49നും ഇടയിലുള്ളവർ വർഷത്തിൽ 69 തവണയെങ്കിലും ശാരീരികമായി ബന്ധപ്പെടണമെന്നും പഠനം വ്യക്തമാക്കുന്നു. എന്നാൽ പ്രായമേറുന്തോറും തിരക്കും, ജോലിയിലെ ഉത്‌കണ്‌ഠയും ശാരീരിക അസ്വസ്ഥതകളും മൂലം ദമ്പതികൾക്കിടയിലെ ലൈംഗികബന്ധത്തിന്റെ തോത് കുറയുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
എത്രനേരം വേണം
ആഴ്‌ചയിൽ രണ്ട് തവണയെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന കാര്യത്തിൽ തീരുമാനമായെങ്കിലും എത്രനേരം കിടപ്പറയിൽ ചെലവഴിക്കണമന്ന കാര്യത്തിൽ മിക്കവർക്കും വ്യക്തതയില്ല. ഇക്കാര്യത്തിലും ചിലതൊക്കെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞത് 5.4 മിനിട്ടെങ്കിലും ശാരീരികബന്ധത്തിൽ തുടരണമെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാൽ സ്ത്രീക്ക് കിടപ്പറയിൽ പൂർണമായ സംതൃപ്‌തി കൈവരിക്കാൻ കുറഞ്ഞത് അരമണിക്കൂറെങ്കിലും വേണമെന്നും ചില പഠനങ്ങൾ പറയുന്നു. കൃത്യമായി പറഞ്ഞാൽ 25 മിനിട്ടും 51 സെക്കന്റും. പുരുഷന്മാരുടെ കാര്യമാണെങ്കിൽ അത് 25 മിനിട്ടും 42 സെക്കന്റും നീണ്ടുനിൽക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു കാര്യം പ്രത്യേകമായി ശ്രദ്ധിക്കുക. ലിംഗപ്രവേശനം കഴിഞ്ഞ് പുരുഷന് സംതൃപ്‌തിയുടെ ഘട്ടമെത്തുന്നത് വരെയുള്ള സമയമല്ല ഇത്. മറിച്ച് ചെറിയ ബാഹ്യകേളികളിൽ തുടങ്ങുന്നത് മുതലുള്ള സമയം ഇങ്ങനെ കണക്കാക്കാറുണ്ട്. ഏതാണ്ട് 500 ദമ്പതിമാർക്കിടയിൽ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. പക്ഷേ, പങ്കാളികൾ തമ്മിൽ തുറന്നുസംസാരിച്ചാൽ പരസ്പരം ലൈംഗികാസ്വാദനത്തിന് എടുക്കുന്ന സമയത്തെപ്പറ്റി വ്യക്തത വരുമെന്നും ശാസ്ത്രം പറയുന്നു.