pa-muhammed-riyas

ന്യൂഡൽഹി: ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീൽ, പെറു, കൊളംബിയ എന്നിവിടങ്ങളിലായി പടർന്നു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോൺ കാടുകൾ. ലോകത്തിനാകമാനം ഓക്സിജൻ എത്തിക്കുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നതും ഈ കാടുകളാണ്. എന്നാൽ ഏതാനും നാളുകളായി ഈ കാടുകൾ അഗ്നിയുടെ പിടിയിലാണ്. ഈ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വൻ തോതിൽ തീ പടർന്ന് പിടിച്ചതിനാൽ ഇത് ദൗത്യം ബുദ്ധിമുട്ടേറിയതാണ്.

എന്നാൽ ഈ വിഷയം സംബന്ധിച്ച് ഡൽഹിയിലുള്ള ബ്രസീൽ എംബസിക്കുമുൻപിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിരിക്കുകയാണ്. ഡൽഹിയിലുള്ള ബ്രസീൽ എംബസിക്ക് മുന്നിൽ ഡി.വൈ.എഫ്.ഐ നേതാക്കൾ പ്രതിഷേധിക്കുന്നതിന്റെ ചിത്രം പാർട്ടി അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.

എംബസിക്ക് അവധിയായ ഞായറാഴ്ച ദിവസമാണ് ഇവർ പ്രതിഷേധിക്കുന്നത് എന്നതാണ് രസകരം.പ്രതിഷേധത്തെ പരിഹസിച്ചും, ട്രോളിയും നിരവധി പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്.മുൻപ് കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് മലപ്പുറത്തുള്ള തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസിന് മുൻപിലും ഡി.വൈ.എഫ്.ഐ പ്രതിഷേധം നടത്തിയിരുന്നു. ഏതായാലും ഡി.വൈ.എഫ്.ഐ.യുടെ പ്രതിഷേധത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ തകർക്കുകയാണ്.

troll1

troll2

troll3