-senkumar

അമിത ജോലിഭാരം, മേലുദ്യോഗസ്ഥരുടെ തട്ടിക്കയറൽ, രാഷ്ട്രീയ സമ്മർദങ്ങൾ, കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കാനാകാത്ത അവസ്ഥ തുടങ്ങിയ നിരവധി പ്രശ്നങ്ങളാൽ കീഴ്‌ത്തട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥർ താങ്ങാനാവാത്ത സമ്മർദ്ദത്തിലാണ്. അഞ്ചുവർഷത്തിനിടെ 45 പൊലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യചെയ്തത്. കഴിഞ്ഞവർഷം മാത്രം 18പേരാണ്. ഇതുസംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഡി.ജി.പി ടി.പി സെൻകുമാർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തിൽ പ്രതികരിച്ചത്.

"ഒന്നാമതായി പോലീസിനെ കൊണ്ടു നിയമപരമായ കാര്യങ്ങൾ മാത്രം ചെയ്യിക്കുക.
സീനിയർ ഉദ്യോഗസ്ഥർ ആവശ്യമായ സമയങ്ങളിൽ
ശരിയായ നിർദ്ദേശങ്ങൾ നൽകുക
അടിയന്തിരമായ സ്വകാര്യ ആവശ്യങ്ങൾക്കു അവധി അനുവദിക്കുക.

ഒരു ടീം ആയി പ്രവർത്തിക്കുക"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒന്നാമതായി പോലീസിനെ കൊണ്ടു നിയമപരമായ കാര്യങ്ങൾ മാത്രം ചെയ്യിക്കുക.
സീനിയർ ഉദ്യോഗസ്ഥർ ആവശ്യമായ സമയങ്ങളിൽ
ശരിയായ നിർദ്ദേശങ്ങൾ നൽകുക
അടിയന്തിരമായ സ്വകാര്യ ആവശ്യങ്ങൾക്കു അവധി അനുവദിക്കുക.

ഒരു ടീം ആയി പ്രവർത്തിക്കുക.
എല്ലാവരും ഒരുപോലെ നന്നായി ജോലി ചെയ്യുക.ഉത്തമവിശ്വാസത്തിൽ ചെയുന്ന കാര്യങ്ങൾക്കു മുതിർന്ന ഉദ്യോഗസ്ഥർ പിന്തുണ നൽകുക.
പരസ്പര വിശ്വാസം വളർത്തുക.
രാഷ്ട്രീയതിപ്രസരം ഇല്ലാതാക്കുക
തനിക്കു വിശ്വസിക്കാവുന്ന ഒന്നാണ് തന്റെ സ്ഥാപനം എന്നു എല്ലാവർക്കും മനസിലാകുന്ന തരത്തിൽ
S P C മാതൃകയാവുക.

ആവശ്യമായവർക്കു കൗൺസിലിംഗ് നൽകുക.
അനാവശ്യമായ സ്ഥലമാറ്റങ്ങൾ ഒഴിവാക്കുക.
അർഹർക്കു മാത്രം REWARDS നൽകുക.
വിശ്രമിക്കാൻ സമയം നൽകുക.
പുതിയ നിയമങ്ങൾ,പുതിയ
നടപടിക്രമം എന്നിവയിൽ പരിശീലനം നൽകുക.
നിർദ്ദേശങ്ങൾ കഴിവതും എഴുതി നൽകുക.
സ്റ്റാഫ്‌ കൗണ്സിലുകൾ ക്രമമായി കൂടി,നടപടിയെടുക്കുക.
"When the top manger shouts,the dog will bark "
എന്ന മാനേജ്മെന്റ് തത്വം
എസ് പി സി മുതൽ താഴോട്ടു SHO വരെ അറിയുക.
ഒട്ടും സമ്മർദ്ദം താങ്ങാനാകാത്തവർ പോലീസിൽ ചേരാതിരിക്കുക.
സ്വകാര്യ ജീവിതം
ഉള്ള വരുമാനത്തിൽ ഒതുക്കുക.
എല്ലാദിവസവും കുറച്ചു സമയം meditate (ധ്യാനം) ചെയ്യുക.

പോലീസിൽ ചേർന്നു ബിൽ ഗേറ്റ്സ് ഉം അംബാനിയും ആകാൻ ശ്രമിക്കരുത്.
മൂന്നാം മുറയും അഴിമതിയും ഒഴിവാക്കുക.
കൃത്യമായ മെഡിക്കൽ പരിശോധനകൾ നടത്തുക,
നിയമങ്ങളും ശാസ്ത്രീയ നടപടിക്രങ്ങളും നന്നായി പഠിക്കുക. പാലിക്കുക.