sook-station

താ‌യ്‌‌ല‌‌ൻഡിലേക്ക് ഒരു യാത്ര ആരാണ് കൊതിക്കാറ്. വിനോദയാത്രയ്‌ക്കായി മിക്കവരും തെരഞ്ഞെടുക്കുന്ന ഒരിടമാണ് ഇവിടം. വിവിധ പാക്കേജുകളിൽ ഇവിടം സന്ദർശിക്കാം. ഏറെ വ്യത്യസ്തമായ കാഴ്ചകളാണ് ഇവിടുത്തേത്. കൂടാതെ ആശ്ചര്യം നിറഞ്ഞതും അമ്പരിപ്പിക്കുന്നതും. എന്നാൽ,​ കണ്ടുമടങ്ങുമ്പോൾ ഒരിക്കൽക്കൂടി പോയി കാണാൻ തോന്നും. താ‌യ്‌ലാ‌ൻഡിലെ ഏറ്റവും അമ്പരിപ്പിക്കുന്ന ഒരിടമുണ്ട്. അതാണ് ഇവിടുത്തെ ജയിൽ.

ഏകാന്ത ജയിൽവാസം അനുഭവിച്ചറിയണമെന്നുള്ളോർക്ക് പറ്റിയ ഇടമാണിവിടം. എന്നാൽ,​ ഇത് ശരിക്കും ജയിലല്ല. ജയിൽ മോഡൽ തയ്യാറാക്കിയ ഒരു ഹോട്ടലാണ്. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലാണ് ‘The Sook Station’ എന്ന ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഈ കാഴ്ച കണ്ടാൽ ശരിക്കും ഞെട്ടും. ഏകാന്തതയുടെ കഥ പറയുന്ന ‘Shawshank Redemption’ എന്ന ഹോളിവുഡ് ചിത്രം കണ്ട് ഈ ദമ്പതികൾ വളരെയേറെ ആകൃഷ്ടരാകുകയുണ്ടായി. അങ്ങനെയാണ് ഇത്തരത്തിലൊരു ഹോട്ടൽ ആരംഭിക്കുവാൻ തായ്‌ലൻഡ് സ്വദേശികളായ സിറ്റിചായും ഭാര്യ പിയാനത്തിനും ഇത്തരമൊരു വ്യത്യസ്തമായ ഐഡിയ ലഭിക്കുന്നത്.

sook-station

നാല് നിലകളുള്ള ഹോട്ടലിൽ ആളുകൾ കയറിക്കഴിഞ്ഞാൽ വലിയ വാതിൽ അടയ്ക്കപ്പെടും. പിന്നീട് നിങ്ങൾ ശരിക്കും ഒരു ജയിലിൽ എന്നപോലെ കഴിയുകയാണ്. അഥിതികളെ നല്ല രീതിയിൽ തന്നെയാണ് ഇവിടത്തുകാർ സൽക്കരിക്കുന്നത്. ഇവിടുത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ജയിലുകളിൽ ചെയ്യുന്നതു പോലെ പൊക്കവും തൂക്കവും എല്ലാം അളക്കുകയും പൊലീസ് രേഖകളിൽ സൂക്ഷിച്ചു വച്ചിട്ടുള്ള കുറ്റവാളിയുടെ ഫോട്ടോ പോലെ നിങ്ങളുടെ ഫോട്ടോയും എടുക്കും. ധരിക്കുവനായി പ്രത്യേക യൂണിഫോമും തരും. 4000 രൂപയാണ് രണ്ട് പേർക്ക് ഇവിടെ താമസിക്കാനുള്ള ചാർജ്.

sook-station

203 എന്ന നമ്പറുള്ള സെൽ ആണ് ഇവിടുത്തെ ഏറ്റവുമധികം ഡിമാൻഡ് ഉള്ള ഒരു റൂം. ഈ റൂമിനെ ‘darkness’ എന്നാണ് ആളുകൾ വിളിക്കുന്നത്. മറ്റു മുറികളെ പോലെയല്ല ഇത്. ഈ ഹോട്ടലിലെ താമസമൊക്കെ കഴിഞ്ഞു ചെക്ക്-ഔട്ട് ചെയ്യുന്ന സമയത്ത് നിങ്ങൾ അവിടെ താമസിച്ചു എന്നു കാണിച്ചു കൊണ്ടുള്ള ഒരു ‘ക്രിമിനൽ റെക്കോർഡ്’ തരും. തായ്ലൻഡിൽ പോകുമ്പോൾ തീർച്ചയായും കാണേണ്ട ഇടമാണിത്.