വളരെ ചുരുങ്ങിയ ചിലവിൽ സാധാരണ എ.വി ഇൻപുട്ട് മാത്രമുള്ള ടി.വികളിൽ എങ്ങനെ മെമ്മറി കാർഡും പെൻഡ്രൈവുകളും ഉപയോഗിച്ച് സിനിമ കാണാം എന്ന് വിശദീകരിക്കുകയാണ് ഹമീദ് ഓർബിറ്റ്. ഒരു സാധാരണ സോപ്പ് പെട്ടിയും ഏതാനും സർക്യൂട്ട് ബോർഡുകളും കണക്ടറുകളും ഉപയോഗിച്ചാണ് ഹമീദ് ഈ വിദ്യ സാധിച്ചെടുക്കുന്നത്. ഹമീദിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടങ്ങിയാൽ മൊബൈലിലെ ചെറിയ സ്‌ക്രീനിൽ കാണുന്ന വീഡിയോ വലുതായി ടി.വിയിൽ കാണാനും അതുവഴി കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്കും മറ്റുമായി ഫോൺ കൈയിൽ കൊടുക്കേണ്ട ആവശ്യമില്ലെന്നും ഹമീദ് പറയുന്നു.
ഒരു വീഡിയോ പ്ലെയറിന്റെ മെയിൻ ബോർഡും ടി.വിയിൽ ഉള്ള എ.വി കണക്ടറുകളും ഒരു സോപ്പുപെട്ടിക്കുള്ളിലോ ഒരു പ്ലാസ്റ്റിക് പെട്ടിയിലാക്കിയോ ഈ 'പ്ലെയർ' ഉപയോഗിക്കാം. ഇപ്പോൾ പുറത്തിറങ്ങുന്ന പല ടി.വികളിലും ഈ സംവിധാനം ഉണ്ടെങ്കിലും പഴയ ടി.വികൾ ഉപയോഗിക്കുന്നവർക്ക് ഹമീദിന്റെ ഈ 'ടെക്നോളജി' ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഹമീദിന്റെ വീഡിയോ കാണൂ.