modi-in-uae

മനാമ:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ബഹറിൻ സന്ദർശനത്തിൽ ബഹറിൻ ജയിലുകളിൽ കഴിയുന്ന 250 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ തീരുമാനമായി. ബഹറിൻ രാജാവും പ്രധാനമന്ത്രിയുമായി മോദി നടത്തിയ ചർച്ചയിലാണ് തീരുമാനം. വിവരം അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

ഇതിനൊപ്പം സോളാർ എനർജി, ബഹിരാകാശ ഗവേഷണം, സാംസ്‌കാരിക മേഖലയിലെ വിനിമയം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഉഭയകക്ഷി ബന്ധം ശക്തമാക്കാനും തീരുമാനിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബഹുമതിയായി നരേന്ദ്രമോദിക്ക് ഹംദാൻ രാജാവിന്റെ പേരിലുള്ള 'ഓർഡർ ഒഫ് റെനെയ്സൻസ് ' പുരസ്‌കാരം നൽകി.

മനാമയിലെ 200 വർഷം പഴക്കമുള്ള ശ്രീനാഥ്ജി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് 42 ലക്ഷം ഡോളറിന്റെ (ഏകദേശം 28 കോടി രൂപ) പദ്ധതിയും മോദി പ്രഖ്യാപിച്ചു. ക്ഷേത്രത്തിന്റെ 200-ാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇവിടത്തെ പ്രസാദം റുപേ കാർഡ് ഉപയോഗിച്ചാണ് വാങ്ങിയത്.

ക്ഷേത്രത്തിലെത്തിയ ഇന്ത്യാക്കാരുമായി മോദി കൂടിക്കാഴ്ച നടത്തി. ബഹറിൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

തുടർന്ന് ഫ്രാൻസിൽ നടകജി 7 ഉച്ചകോടിക്കായി മോദി പിന്നീട് യാത്രതിരിച്ചു

വിദേശത്തെ ഇന്ത്യൻ തടവുകാർ