തിരുവനന്തപുരം: കോഴിക്കോട്ടെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ സംഗീത് സിൽക്‌സിന്റെ തിരുവനന്തപുരം ഷോറൂം ഇന്ന് രാവിലെ 10.30ന് പ്രവർത്തനമാരംഭിക്കും. തിരുവനന്തപുരം എം.ജി റോഡ് സ്റ്റാച്യു ജംഗ്ഷനിൽ ഏജീസ് ഓഫീസിന് എതിർവശമാണ് വിപുലമായ പാർക്കിംഗ് സൗകര്യത്തോടെ വിശാലമായ ഷോറൂം.
പ്രൗഢിയും സൗന്ദര്യവും ഇഴചേരുന്ന പട്ടുപുടവകൾ, ഫാഷൻ - പാർട്ടി വെയറുകൾ, കോട്ടന്റെ ലളിത വിസ്മയങ്ങൾ, വെസ്റ്റേൺ റെഡിമെയ്ഡ് വസ്ത്ര ശേഖരം തുടങ്ങി പതിനായിരത്തിലേറെ ഡിസൈനുകളിൽ അതിവിപുലമായ ശേഖരമാണ് ഒരുക്കിയിട്ടള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തനത് പാരമ്പര്യമുൾക്കൊള്ളുന്ന സാരികളുടെ വൈവിദ്ധ്യവുമുണ്ട്. ലെഹങ്ക, കുർത്തി, ഗൗൺ, സൽവാർ തുടങ്ങിയ ആകർഷകമായ ഡിസൈനർ വസ്ത്രങ്ങളും സംഗീതിന്റെ സവിശേഷതകളാണ്.