ബേസൽ: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ നൊസോമി ഒകുഹാരയോട് പകരംവീട്ടി പി.വി. സിന്ധുവിന് കന്നി കിരീടം. . തുടർച്ചയായ മൂന്നാം ഫൈനലിലാണ് ലോക വേദിയിൽ സിന്ധുവിന് ആദ്യ കീരിടം നേടാനായത്. രണ്ട് വർഷം മുൻപ് മാരത്തോൺ ഫൈനലിൽ ഒകുഹാരയോട് കീഴടങ്ങിയതിന്റെ കണക്കുതീർക്കുകയും ചെയ്തു .
ആദ്യ രണ്ട് ഗെയിമുകളും കയ്യടക്കി ആധികാരിക ജയത്തോടെയാണ് സിന്ധു ഇന്ത്യയുടെ യശസുയർത്തിയത്. സ്‌കോർ: 21-7, 21-7.
വനിതാ സിംഗിൾസ് സെമിയിൽ നാലാം സീഡ് ചൈനയുടെ ചെൻ യു ഫെയ്‌യെ നേരിട്ടുള്ള ഗെയിമുകളിൽ അനായാസം കീഴടക്കിയാണ് സിന്ധു ഫൈനലിലെത്തിയത്. 40 മിനിറ്റിൽ 21-7, 21-14നായിരുന്നു സിന്ധുവിന്റെ ജയം. തുടർച്ചയായ മൂന്നാം തവണയാണ് സിന്ധു ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിക്കുന്നത്. 2013 ലും 2014ലും വെങ്കലം നേടിയ സിന്ധു 2017ലും 2018ലും വെള്ളി നേടിയിരുന്നു.