ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ ഒരു വീഡിയോ വെെറലായിരുന്നു. ഓമനത്തമുള്ള ചിരിയുമായി കുസൃതി കണ്ണനായുള്ള പകർന്നാട്ടം ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. 30 സെക്കന്റ് ദൈർഘ്യമുള്ള ആ വീഡിയോ പലരുടെയും വാട്സപ്പ് ഫേസ്ബുക്ക് സ്റ്റാറ്റസുകളായി മാറി. വൈഷ്ണവ കെ. സുനിൽ എന്ന പെൺകുട്ടിയാണ് കണ്ണന്റെ വേഷമണിഞ്ഞത് മനോഹരമായി ചുവട് വച്ചത്. എന്നാൽ വെെറലായി കൊണ്ടിരിക്കുന്ന ആ വീഡിയോ ഈ വർഷത്തെ അല്ലെന്നാണ് വൈഷ്ണവ പറയുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിൽ ആഘോഷത്തിനിടയിലുള്ള വീഡിയോ ആണത്. എന്നാൽ അത് കഴിഞ്ഞ തവണത്തെ ആഘോഷത്തിനിടയിലുള്ളതാണ്. വീഡിയോ ഇത്രയും വെെറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ആളുകൾ എന്ന ശ്രദ്ധിക്കുെമന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും വൈഷ്ണവ പറയുന്നു. മൂന്ന് വർഷമായി കൃഷ്ണവേഷത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ താൻ ചുവട് വയ്ക്കുന്നുണ്ട്. കൃഷ്ണ ഭക്തയാണെന്നും ഗുരുവായൂർ തന്നെയാണ് തന്റെ വീട് വൈഷ്ണവ പറയുന്നു.