kasmir-

ശ്രീനഗർ: ജമ്മുകാശ്മീരിന്റെ ഭരണ സിരാകേന്ദ്രമായ ശ്രീനഗറിലെ സിവിൽ സെക്രട്ടേറിയറ്റ് കെട്ടിടത്തിൽനിന്ന് സംസ്ഥാന പതാക നീക്കം ചെയ്ത് പകരം ദേശീയ പതാക ഉയർത്തി. ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കാശ്മീരിന് ലഭിച്ചിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ സർക്കാർ ഓഫീസുകളിൽ നിന്നും വാഹനങ്ങളിൽ നിന്നും സംസ്ഥാന പതാക നീക്കം ചെയ്തു തുടങ്ങിയിരുന്നു.

എന്നാൽ, സിവിൽ സെക്രട്ടേറിയറ്റിൽ നിന്ന് സംസ്ഥാന പതാക നീക്കം ചെയ്തിരുന്നില്ല. ഇനി ഇവിടെയുള്ള എല്ലാ സർക്കാർ ഓഫീസുകളിലും ദേശീയ പതാക മാത്രമേ കാണാനാകൂ എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ജമ്മു കാശ്മീരിന് സ്വന്തമായുള്ള പതാകയായിരുന്നു നേരത്തെ സർക്കാർ ഓഫീസുകളിലും മറ്റും ഉണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ ഈ പതാക ഔദ്യോഗികമല്ലാതാവുകയായിരുന്നു.