മനാമ : ബഹ്റൈൻ സന്ദർശനത്തിനിടെ മനാമയിലെ ശ്രീനാഥ്ജി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദർശനം നടത്തി. കൈകൾ കൂപ്പി പ്രാർത്ഥനാനിരതനായി നിൽക്കുന്നതിന്റെ ദൃശ്യം അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു. ‘ഗൾഫ് മേഖലയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രം ഇന്ത്യയും ബഹ്‌റിനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ തെളിവാണ്’ എന്ന കുറിപ്പോടെയാണ് ദർശനം നടത്തുന്ന ദൃശ്യങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചത്.
ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 42 ലക്ഷം ഡോളറിന്റെ (ഏകദേശം 30 കോടി രൂപ) പദ്ധതിയും മോദി പ്രഖ്യാപിച്ചു. ബഹ്റൈനിലും റുപേ കാർഡ് അവതരിപ്പിച്ച മോദി ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദം റുപേ കാർഡ് ഉപയോഗിച്ചാണ് വാങ്ങിയത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപന ഫലകവും അദ്ദേഹം അനാവരണം ചെയ്തു. ക്ഷേത്രത്തിലെത്തിയ ഇന്ത്യൻ സമൂഹവുമായി മോദി കൂടിക്കാഴ്ച നടത്തി.
200 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പദ്ധതികൾ ഈ വർഷം തന്നെ ആരംഭിക്കും. 16,500 സ്ക്വയർഫീറ്റ് സ്ഥലമാണ് ഇതിനായി ഉപയോഗിക്കുന്നത് . പരമ്പരാഗത ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും
Spent time at Bahrain’s Shreenathji Temple. This is among the oldest temples in the region and manifests the strong ties between India and Bahrain.
— Narendra Modi (@narendramodi) August 25, 2019
Here are some blessed moments from the temple. pic.twitter.com/InRdOl65Nv