കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പാട്ട് പാടി ഉറക്കുന്ന ഒരമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. എന്റെ നെഞ്ചാകെ നീയല്ലേ.. എന്റെ ഉന്മാദം നീയല്ലേ എന്ന പാട്ട് അമ്മ പാടുന്നതും കെെയ്യിൽ കുഞ്ഞിനെ കിടത്തി ഉറക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. സൗബിൻ ഷാഹിറും തൻവി റാമും ഒരുമിച്ച ‘അമ്പിളി’യിലെ ‘ആരാധികേ’ എന്ന പാട്ടാണ് ആ അമ്മ പാടുന്നത്. ചിത്രം ഇപ്പോൾ നിറഞ്ഞ സദസിൽ ഒാടുമ്പോഴും അതിനെ ഗാനങ്ങൾ നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധയാകർശിച്ചിരുന്നു.
അമ്മ കുഞ്ഞിനെ ഉറക്കുന്ന വീഡിയോ ‘അമ്പിളി’യുടെ ഫേസ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഈ അമ്മ ഗായിക ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സൂരജ് സന്തോഷും മധുവന്തി നാരായണനും ചേർന്നാണ് ‘ആരാധികേ..’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ചിത്രത്തിലെ തന്നെ ഞാൻ ജാക്സനല്ലടാ എന്ന പാട്ടും ഹിറ്റായിരുന്നു. കാറിൽ വച്ച് ഒരു കുട്ടി ഈ പാട്ട് പാടുന്ന വീഡിയോയും ‘അമ്പിളി’യുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.