കോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി സ്ഥാനാർത്ഥിയാകാൻ സാദ്ധ്യതയേറുന്നു. പാലാ നിയോജകമണ്ഡലത്തിലെ ബഹുഭൂരിപക്ഷം മണ്ഡലം കമ്മറ്റികളും ആവശ്യമാണ് ഉന്നയിച്ചതായാണ് റിപ്പോർട്ട്.. നിലവിൽ രാജ്യസഭാ എം.പിയായ ജോസ് കെ. മാണി തത്‌സ്ഥാനം രാജിവെക്കുമെന്നാണ് സൂചനകൾ. ഇതിനായുള്ള ചാർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
പാലാസീറ്റ് ജോസ് കെ.മാണി വിഭാഗത്തിന് തന്നെയെന്ന് ജോസഫ് എം.പുതുശേരിയും ഒരു ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയിരുന്നു. രണ്ടില ചിഹ്നത്തിൽ മത്സരിക്കുമെന്നും സ്ഥാനാർത്ഥിയുടെ കാര്യം ജോസ് കെ.മാണി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും കോൺഗ്രസും സിറ്റിംഗ് എം.എൽ.എമാരെ മൽസരത്തിനിറക്കിയിരുന്നു. ഈ മാതൃക പിന്തുടർന്നാണ് നേതാക്കൾ ജോസ് കെ. മാണിയെ സ്ഥാനാർത്ഥിയായി നിർദേശിക്കുന്നത്. മാത്രമല്ല, ജോസ് കെ. മാണിയെ രാജ്യസഭ എം.പിയാക്കിയത് സംഘടനാകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനായിരുന്നുവെന്നും അവർ പറയുന്നു. കെ.എം. മാണിയുടെ അപ്രതീക്ഷിത മരണം സാഹചര്യങ്ങളെ മാറ്റിയിട്ടുണ്ട്. കെ.എം. മാണിയുടെ സീറ്റിൽ മകൻ മൽസരിക്കുന്നതിനെ ആർക്കും എതിർക്കാനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പാലാ സീറ്റ് കൈവിട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ജോസ് കെ.മാണിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ പാർട്ടിയുടെ ശ്രമം, ഇതിന് മുസ്ലീം ലീഗിന്റെ പിന്തുണയും ജോസ് കെ. മാണി വിഭാഗത്തിനുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 5000 വോട്ടുകൾക്കാണ് കെ.എം. മാണി പാലായിൽ വിജയിച്ചത്. എന്നാൽ, മാണിയുടെ മരണശേഷം നടന്ന പാർലെമൻറ് തെരഞ്ഞെടുപ്പിൽ തോമസ് ചാഴിക്കാടന് പാലാ നിയോജക മണ്ഡലത്തിൽ കിട്ടിയ ഭൂരിപക്ഷം
33000 വോട്ടാണ്. രണ്ട് തവണ കോട്ടയത്തിെൻറ എം.പിയായ. ജോസ് കെ. മാണി പാലായിൽ മൽസരിച്ചാൽ ഭൂരിപക്ഷം അരലക്ഷം കടക്കുമെന്നാണ് പാർട്ടി നേതാക്കളുടെ വിശ്വാസം.
ജോസ് കെ. മാണി രാജിവെക്കുന്നതോടെ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ സി.പി.എമ്മായിരിക്കും വിജയിക്കുക. അതിനാൽ തന്നെ ജോസ് കെ. മാണിയെ വിജയിപ്പിക്കാൻ സി.പി.എം കൂടി ശ്രമിക്കുമെന്ന ധാരണയും പാർട്ടിക്കുണ്ട്.