വെസ്റ്റ്ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഡ്രെസിംഗ് റൂമിലിരുന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി വായിച്ച പുസ്തകത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച കൊഴുക്കുന്നത്. സ്റ്റീവൻ സിൽവസ്റ്റർ എഴുതിയ 'ഡിടോക്സ് യുവർ ഈഗോ' (നിങ്ങളുടെ അഹംഭാവം ഒഴിവാക്കാം) എന്ന പുസ്തകമാണ് കോഹ്‌ലി വായിച്ചത്. ചിത്രം ട്വിറ്ററിൽ വൈറലായി.
അഹംഭാവം ഒഴിവാക്കാനുള്ള ഏഴു മാർഗങ്ങളെക്കുറിച്ചാണ് മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരവും മനഃശാസ്ത്രജ്ഞനുമായ സ്റ്റീവൻ സിൽവസ്റ്റർ പുസ്തകത്തിൽ പറയുന്നത്. സ്വാതന്ത്ര്യവും സന്തോഷവും വിജയവും പുസ്തകത്തിലൂടെ സ്വന്തമാക്കാം എന്നാണ് പുസ്തകത്തിൽ അദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്.
എന്നാൽ എന്തിനായിരിക്കും കോലി ഈ പുസ്തകം വായിച്ചത് എന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ. മികച്ച ബാറ്റ്‌സ്മാനും ഇന്ത്യൻ നായകനുമായ കോഹ്‌ലിക്ക് ഇനി കരിയറിലും ജീവിതത്തിലും എന്താണ് നേടാൻ ഉള്ളത് എന്നാണ് ഒരു വിഭാഗം ചോദിച്ചത്. എന്നാൽ രോഹിത് ശർമ വിഷയത്തിൽ കോലിയുടെ ഈഗോയാണ് പ്രശ്‌നം എന്ന് അദ്ദേഹം കരുതുന്നുണ്ടാവും എന്നും അത് പരിഹരിക്കാവും പുസ്തകവായന എന്നുമാണ് ചിലരുടെ അഭിപ്രായം.