വീടുകൾ നിർമ്മിക്കുമ്പോൾ വ്യത്യസ്തതയ്ക്ക് വേണ്ടി പലപരീക്ഷണങ്ങളും നടത്തുന്നവരാണ് വീട്ടുടമകൾ. സ്റ്റെയകേസിൽ വരെ പരീക്ഷണങ്ങൾ അരങ്ങേറുന്ന കാലമാണിത്. എന്നാൽ ചില പരീക്ഷണങ്ങൾ ഗുണത്തെക്കാളേരെ ദോഷവും വീട്ടുകാർക്ക് ബുദ്ധിമുട്ടും ഉണ്ടാക്കും.
എന്നാൽ ഒറ്റനോട്ടത്തിൽതന്നെ ഇത് വല്ലാത്ത ഐറ്റം തന്നെ എന്ന് പറയാവുന്ന ഡിസൈനുകളും ഇക്കൂട്ടത്തിൽ കാണം.
ഒരേ വീതിയിലും വലിപ്പത്തിലും അല്ലാതെ പല ആകൃതിയിലുള്ള സ്റ്റെയർ ഡിസൈനുകളുമുണ്ട്. വാതിൽ തുറക്കുന്നതും സ്റ്റെയറിലേക്ക് കാലെടുത്തു വെക്കുന്ന വിധത്തിലുള്ള ഡിസൈനുകളും കുത്തനെ പേടിപ്പിക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ളവയും അക്കൂട്ടത്തിലുണ്ട്.
കാഴ്ച്ചയിൽകൗതുകമെങ്കിലും അപകടപ്പെടുത്തും വിധത്തിലുള്ളവയാണ് അവയിൽ ഏറെയും. ഇങ്ങനെയും സ്റ്റെയർകെ യ്‌സുകൾ നിർമിക്കാമെന്ന് പറയുന്നവരുമുണ്ട്.