കൊളംബോ : മഴകാരണം നാലാം ദിവസമെത്തുമ്പോഴും ഒന്നാം ഇന്നിംഗ്സിലെ കളി പൂർത്തിയാകാത്ത കൊളംബോ ടെസ്റ്റിൽ ന്യൂസിലൻഡിന് മികച്ച സ്കോർ. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 244 നെതിരെ നാലാം ദിനമായ ഇന്നലെ കളി നിറുത്തുമ്പോൾ കിവീസ് 382/5 എന്ന നിലയിലെത്തി.
ന്നലെ 196/4 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കിവീസിന് വേണ്ടി 154 റൺസടിച്ച ടോം ലതാമും 81 റൺസുമായി പുറത്താകാതെ നിൽക്കുന്ന വാറ്റ് ലിംഗും 83 റൺസുമായി പുറത്താകാതെ നിൽക്കുന്ന ഗ്രാൻഡ് ഹോമുമാണ് മികവ് കാട്ടിയത്. ഇപ്പോൾ 138 റൺസ് ലീഡിലാണ് കിവീസ്. ഒരു ദിവസം മാത്രം ശേഷിക്കുന്നതിനാൽ മത്സരം സമനിലയിലാകുമെന്നാണ് പ്രതീക്ഷ.