റോം : ഇറ്റാലിയൻ സെരി എയിലെ ചാമ്പ്യൻ ക്ളബ് യുവന്റസിന് പുതിയ സീസണിൽ വിജയത്തുടക്കം. ഇന്നലെ നടന്ന മത്സരത്തിൽ പാർമയെ 1- 0ത്തിനാണ് യുവന്റസ് കീഴടക്കിയത്. 21-ാം മിനിട്ടിൽ ക്യാപ്ടൻ ജോർജിയോ കെല്ലിനിയാണ് വിജയഗോൾ നേടിയത്.