എയർ അറേബ്യയിൽ നിരവധി തസ്തികകളിൽ ഒഴിവുകൾ. കാപ്റ്റൻA320, സർവീസ് ക്വാളിറ്റി ഓഫീസർ, കൊമേഴ്സ്യൽ മാനേജർ - കാർഗോ , കാൾ സെന്റർ ഓജന്റ് , സെയിൽസ് മാനേജർ, കീ അക്കൗണ്ട് എക്സിക്യൂട്ടീവ്, ട്രെയിനി, എയർക്രാഫ്റ്റ് ലൈസൻസ്ഡ് എൻജിനിയർ, ക്യാബിൻ ക്രൂ തസ്തികകളിലാണ് ഒഴിവ്.
ക്യാബിൻ ക്രൂ തസ്തികയിൽ സ്ത്രീകൾക്കാണ് അവസരം. പ്രായപരിധി: 20-25. യോഗ്യത: പ്ളസ് ടു. ഇംഗ്ളീഷ് എഴുതാനും സംസാരിക്കാനും അറിയണം. കാപ്റ്റൻA320 തസ്തികയിൽ അപേക്ഷിക്കുന്നവർ വിശദമായ ബയോഡാറ്റ pilotjobs@airarabia.com എന്ന മെയിലിലേക്ക് അയക്കണം. സർവീസ് ക്വാളിറ്റി ഓഫീസർ : മാനേജ്മെന്റ / ഓഡിറ്റ് വിഷയത്തിൽ ബിരുദം. ടോക്നോളജി സിസ്റ്റം, ടൂൾസ് , മൈക്രോസോഫ്റ്റ് ഉപയോഗിക്കാനുള്ള അറിവ്. cv@airarabia.com എന്ന മെയിലിൽ ബയോഡാറ്റ അയക്കണം. കൊമേഴ്സ്യൽ മാനേജർ - കാർഗോ : കൊർഗോ സെയിൽ ആൻഡ് കസ്റ്റമർ സർവീസ് രംഗത്ത് അഞ്ച് വർഷത്തെ തൊഴിൽ പരിചയം. മാനേജ്മെന്റ് /അഡ്മിനിസ്ട്രേഷൻ വിഷയത്തിൽ ബിരുദം. സെയിൽസ് മാനേജർ: സെയിൽസ്, മാർക്കറ്റിംഗ് , മാനേജ്മെന്റ് വിഷയങ്ങളിൽ ബിരുദം. വിശദവിവരങ്ങൾ /www.airarabia.com എന്ന വെബ്സൈറ്റിലുണ്ട്.
ദുബായ് എക്സ്പോ - 2020
ദുബായ് എക്സ്പോ -2020 ൽ നിരവധി തൊഴിലവസരങ്ങൾ. അസോസിയേറ്റ് സ്റ്റോക് ഹോൾഡർ ഇന്റഗ്രേഷൻ, ബ്രാൻഡ് മാനേജർ, സീനിയർ എഡിറ്റർ, സീനിയർ മാനേജർ, എഡിറ്റർ- ഇംഗ്ളീഷ്, സീനിയർ മാനേജർ- ബ്രോഡ്കാസ്റ്റ് ടെക്നിക്കൽ, സീനിയർ അഡ്മിനിസ്ട്രേറ്റർ, അസോസിയേറ്റ് ഡയറക്ടർ, റീട്ടെയിൽ മാനേജർ, സീനിയർ ഡോക്യുമെന്റ് കൺട്രോളർ, ടീം കോഡിനേറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.expo2020dubai.com. വിശദവിവരങ്ങൾക്ക്: jobsindubaie.com.
സൗദിയിൽ ടെക്നീഷ്യൻ വിസയിലുള്ളവർക്ക് രജിസ്ട്രേഷൻ യോഗ്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
സൗദിയിൽ ടെക്നീഷ്യൻ വിസയിലുള്ളവർക്ക് രജിസ്ട്രേഷൻ യോഗ്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സൗദി എഞ്ചിനിയറിംഗ് കൗൺസിലിനു കീഴിൽ നടപ്പിലാക്കിയ രജിസ്ട്രേഷനാണ് അറ്റസ്റ്റ് ചെയ്ത യോഗ്യതാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. സർട്ടിഫിക്കറ്റില്ലാതെ രജിസ്ട്രേഷൻ നടത്തുന്നവർക്ക് മൂന്ന് മാസത്തെ താൽകാലിക രജിസ്ട്രേഷൻ മാത്രമായിരിക്കും അനുവദിക്കുക. മൂന്ന് മാസം മുമ്പാണ് രാജ്യത്തെ ടെക്നീഷ്യൻ വിസയിലുളളവർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. രാജ്യത്തെ പ്രഫഷണലുകളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അംഗീകാരം നൽകുന്ന സൗദി കൗൺസിൽ ഓഫ് എൻജിനിയേഴ്സിനു കീഴിലാണ് രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. അൻപത്തിയാറ് ടെക്നിക്കൽ പ്രഫഷണുകളിലുള്ളവരുടെ താമസ രേഖ പുതുക്കുന്നതിന് കൗൺസിലിന്റെ അംഗീകാരം നേടിയിരിക്കണമെന്നതാണ് നിബന്ധന. എന്നാൽ മതിയായ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് മൂന്ന് മാസത്തെ താൽക്കാലിക അനുമതി മാത്രമാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. ഈ കാലയളവിൽ മതിയായ രേഖകൾ സമർപ്പിച്ച് രജിസ്ട്രേഷൻ സ്ഥിരപ്പെടുത്തുകയോ അല്ലെങ്കിൽ മറ്റു പ്രഫഷനുകളിലേക്ക് മാറുകയോ ചെയ്യണമെന്നതാണ് പുതിയ നിബന്ധന. തുടക്കത്തിൽ നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനം നൽകുന്ന പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ അനുവാദം നൽകിയിരുന്നു. ഇനി മുതൽ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കൊണ്ട് മാത്രം രജിസ്ട്രേഷൻ സ്ഥിരപ്പെടുത്താൻ സാധ്യമല്ല.
എം.പി.എച്ച് ടെക്നിക്കൽ സർവീസ്
ദുബായിലെ എം.പി.എച്ച് ടെക്നിക്കൽ സർവീസ് വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.
കമ്മിഷനിംഗ് കോ ഒാർഡിനേറ്റർ, കമ്മിഷനിംഗ് എൻജിനിയർ, കമ്മീഷനിംഗ് കോഡിനേറ്റർ, കൺസ്ട്രക്ഷൻ സൂപ്പർവൈസർ (ആർക്കിടെക്ടർ), കൺസ്ട്രക്ഷൻ സൂപ്പർവൈസർ ഇലക്ട്രിക്കൽ, ഡോക്യുമെന്റ് കൺട്രോളർ, ജിയോമാറ്റിക്സ് ടെക്നീഷ്യൻ, കൺട്രോൾ എൻജിനിയർ, ഓഫ്ഷോർ സൂപ്പർവൈസർ, പ്രൊജക്ട് സേഫ്റ്റി ഓഫീസർ, പ്ളാനിംഗ് ഇൻസ്പെക്ടർ, സിവിൽ എൻജിനിയർ, സീനിയർ സ്ട്രക്ചറൽ എൻജിനിയർ,സിവിൽ ഇൻസ്പെക്ടർ, സീനിയർ കമ്മീഷനിംഗ് കോഡിനേറ്റർ, സീനിയർ കമ്മീഷനിംഗ് എൻജിനീയർ, സീനിയർ ഡിസൈനർ, സീനിയർ എച്ച്.എസ്.ഇ എൻജിനിയർ, സീനിയർ ഇൻസ്ട്രുമെന്റ് എൻജിനിയർ, സീനിയർ മെക്കാനിക്കൽ എൻജിനിയർ, സീനിയർ സേഫ്റ്റി എൻജിനിയർ, സീനിയർ പ്രോസസ് എൻജിനിയർ, സിവിൽ എൻജിനിയർ, കമ്മീഷനിംഗ് കോഡിനേറ്റർ, കമ്മീഷനിംഗ് എൻജിനിയർ, ഇലക്ട്രിക്കൽ എൻജിനിയർ, എക്സിക്യൂട്ടീവ്, സൈബർ സെക്യൂരിറ്റി എൻജിനിയർ, ഇലക്ട്രിക്കൽ എൻജിനിയർ, പേയ്മെന്റ് അഡ്മിനിസ്ട്രേറ്റർ, പ്ളമ്പിംഗ് എൻജിനിയർ, പ്രൊഡക്ഷൻ മാനേജർ, സൂപ്പർവൈസർ, എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ് : mphexperts.com.
വിശദവിവരങ്ങൾക്ക്: gulfjobvacancy.com
സൗദി ജർമ്മൻ ഹോസ്പിറ്റലിൽ നഴ്സ്
സൗദി ജർമ്മൻ ഹോസ്പിറ്റലിലെ എല്ലാ ഡിപ്പാർട്ട്മെന്റുകളിലേക്കും നഴ്സ് തസ്തികയിൽ അവസരം. ബിഎസ് സി നഴ്സിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരുവർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. സൗജന്യ ഭക്ഷണം, താമസം,എന്നിവ ലഭിക്കും. ആഗസ്റ്റ് 27, 28 തീയതികളിൽ കൊച്ചിയിൽ ഇന്റർവ്യൂ നടക്കും. ആഗസ്റ്റ് 30 ന് ബാംഗ്ളൂരിലും ഇന്റർവ്യു ഉണ്ട്. ബയോഡാറ്റ : openmoh18@gmail.com എന്ന മെയിലിൽ അയക്കണം. വിശദവിവരങ്ങൾക്ക് : nursesnewjobs.ആശുപത്രിയുടെ വെബ്സൈറ്റ്: www.sghdubai.ae
വിപ്രോ ലിമിറ്റഡ്
വിപ്രോ ലിമിറ്റഡ് വിവിധ രാജ്യങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഖത്തർ, സൗദി , സിംഗപ്പൂർ, കാനഡ, ആസ്ട്രേലിയ, യുഎസ്, ജപ്പാൻ എന്നിവിടങ്ങളിലേക്കാണ് റിക്രൂട്ട്മെന്റ്. പബ്ളിക് റിലേഷൻ ഓഫീസർ, പ്രാക്ടീഷണർ സെയിൽസ് മാനേജർ, സെയിൽസ് ഡയറക്ടർ, സീനിയർ പ്രോഗ്രാം മാനേജർ, പ്രാക്ടീഷണർ സെയിൽസ് ഡയറക്ടർ, കൺസൾട്ടിംഗ് പാർട്ണർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ഡിജിറ്റൽ കൺസൾട്ടന്റ്, അക്കൗണ്ട് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, എച്ച് ആർ ബിസിനസ് പാർട്ണർ, ഡാറ്റ ആർക്കിടെക്ട്, സൈബർ സെക്യൂരിറ്റി, അക്കൗണ്ട് എക്സിക്യൂട്ടീവ്, കൺസൾട്ടിംഗ് പാർട്ണർ, സോഫ്റ്റ്വെയർ എൻജിനീയർ, ആർക്കിടെക്ട് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:www.wipro.com/വിശദവിവരങ്ങൾക്ക്:omanjobvacancy.com
അഡ്നോക്
അബുദാബിയിലെ നാഷണൽ ഓയിൽ കമ്പനിയായ അഡ്നോക്കിൽ ഒഴിവുള്ള തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. പത്താം ക്ലാസ്സ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള മലയാളികൾക്ക് അവസരം. അസിസ്റ്റന്റ് ഡാറ്റ ഗാതറിംഗ്, എംപ്ളോയീ റിലേഷൻ ഓഫീസർ, മറൈൻ എൻജിനീയർ, മെയിന്റനൻസ് എൻജിനീയർ, മറൈൻ സ്പെഷ്യലിസ്റ്റ്, പൈപ്പ് ലൈൻ എൻജിനീയർ, സീനിയർ ഓപ്പറേറ്റർ, മെയിന്റനൻസ് സർവീസ് മാനേജർ, ഓപ്പറേഷൻ ടീം ലീഡർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.adnoc.ae .വിശദവിവരങ്ങൾക്ക്: jobsindubaie.com.
നോബിൾ കോർപ്പറേഷൻ
ദുബായിലെ നോബിൾ കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ. സീനിയർ ഇന്റർനാഷണൽ ടാക്സ് അസോസിയേറ്റ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, ബിസിനസ് കോ ഒാർഡിനേറ്റർ, ടാക്സ് അക്കൗണ്ടിംഗ് മാനേജർ, മാനേജ്മെന്റ് ഓഫ് ചേഞ്ച് കോ ഒാർഡിനേറ്റർ, ടെക്നിക്കൽ എൻജിനിയർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് :
www.noblecorp.com careers. വിശദവിവരങ്ങൾക്ക്:gulfjobvacancy.com
ബ്രിട്ടീഷ് പെട്രോളിയം
ബ്രിട്ടീഷ് പെട്രോളിയം ദുബായ്, മലേഷ്യ, സിംഗപ്പൂർ, ഒമാൻ എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ബിസിനസ് മാനേജർ, നാഷണൽ കീ അക്കൗണ്ട് മാനേജർ, റീട്ടെയിൽ ഏരിയ മാനേജർ, ജനറൽ അക്കൗണ്ടിംഗ് ആൻഡ് റിപ്പോർട്ടിംഗ് അസിസ്റ്റന്റ് മാനേജർ, ടാക്സ് അനലിസ്റ്റ്, റിപ്പോർട്ടിംഗ് അനലിസ്റ്റ്, ബിസിനസ് ഇന്റലിജൻസ് അസിസ്റ്റന്റ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ് : www.bp.com. വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
അൾ ടയർ ഗ്രൂപ്പ്
അൾ ടയർ ഗ്രൂപ്പ് യു.എ.ഇയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സോഷ്യൽ മീഡിയ മാനേജർ, സെയിൽസ് അഡ്വൈസർ, റിസപ്ഷനിസ്റ്റ്, ഓട്ടോമോട്ടീവ് ടെക്നീഷ്യൻ, അസിസ്റ്റന്റ് സെയിൽസ് മാനേജർ, കസ്റ്റമർ കെയർ റെപ്രസെന്റേറ്റീവ് തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.altayer.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com