രുചി വർദ്ധനയ്ക്ക് ഉപയോഗിക്കുന്ന വാനിലയിൽ അദ്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വാനിലയിലൂടെ മികച്ച രോഗപ്രതിരോധശേഷി കൈവരിക്കാം. ബുദ്ധിശക്തി വർദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവർത്തനക്ഷമത കൂട്ടാനും കഴിവുണ്ട്. ഊർജ്ജം, കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം, റൈബോഫ്ലേവിൻ, നിയാസിൻ, കോപ്പർ, മാംഗനീസ് എന്നിവയാണ് ഘടകങ്ങൾ.
ശക്തിയേറിയ ആന്റി ഓക്സിഡന്റായതിനാൽ ഫ്രീ റാഡിക്കലുകളെ തടയുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കലകളുടെയും കോശങ്ങളുടെയും നാശത്തെ പ്രതിരോധിക്കുന്നു. ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ളതിനാൽ ചർമ്മത്തിലെ അണുബാധകളെ പ്രതിരോധിക്കുന്നു. ഉത്കണ്ഠ, വിഷാദം എന്നിവ അകറ്റും. സൗന്ദര്യവർദ്ധനയ്ക്കും പ്രായത്തെ പ്രതിരോധിക്കാനും സഹായകം. പ്രായമാകുമ്പോൾ ചർമ്മത്തിലുണ്ടാകുന്ന ഏജിങ് സ്പോട്ടുകളെ ഇല്ലാതാക്കാൻ അദ്ഭുതകരമായ കഴിവുണ്ട്.മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു. നാഡീവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തും. വിഷാദം, ഉത്കണ്ഠ, മാനസിക പിരിമുറുക്കം എന്നിവയെ അകറ്റും.
സന്ധിവേദന ഇല്ലാതാക്കാനും ദഹനം മെച്ചപ്പെടുത്താനും കഴിവുണ്ട്. വാനില സത്ത് കഴിച്ചാൽ ഗർഭകാലത്തെ ഛർദ്ദിയും മനംപിരട്ടലും അകലും. അമിതവണ്ണം അകറ്രാനും ഉത്തമം.