ഇടുക്കി: ഇടുക്കിയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് ലോറി മറിഞ്ഞ് മൂന്ന് മരണം. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്ന് കോട്ടയത്തേയ്ക്ക് വരുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.