accident

ചെറുതുരുത്തി: ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യവേ മുണ്ട് പിൻചക്രത്തിൽ കുടുങ്ങി മറിഞ്ഞു വീണ് യുവാവ് മരിച്ചു. മുള്ളൂർക്കര അപ്പനാത്ത് പറമ്പിൽ സുന്ദരൻ, ശാരദ ദമ്പതികളുടെ മകൻ സുജിത്ത് ബാബുവാണ് (28) മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ ആറ്റൂരിലായിരുന്നു അപകടം. ഷൊർണൂരിൽ നിന്നും മുള്ളൂർക്കര വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ സുജിത്ത് ബാബു സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന മുള്ളൂർക്കര സ്വദേശി കോലോത്തും പറമ്പിൽ രാമൻ മകൻ കൃഷ്ണകുമാർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഖത്തറിൽ ജോലി ചെയ്യുന്ന സുജിത്ത് ബാബു രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. സുമേഷ്, സൂരജ് എന്നിവർ സഹോദരങ്ങളാണ്.