manmohan-singhs

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനുള്ള പ്രത്യേക സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചു. എസ്.പി.ജി (സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്) ആയിരുന്നു മൻമോഹൻ സിംഗിന്റെ സുരക്ഷ ഏറ്റെടുത്തിരുന്നത്. ഇനി സി.ആർ.പി.എഫ് (സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്) സുരക്ഷ മാത്രമാണ് മുൻ പ്രധാനമന്ത്രിക്ക് ഉണ്ടാവുക. കാബിനറ്റ് സെക്രട്ടറിയേറ്റിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കൾക്കാണ് എസ്.പി.ജി സുരക്ഷ നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എം.പി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവർക്ക് നിലവിൽ രാജ്യത്ത് എസ്.പി.ജി.സുരക്ഷ നൽകുന്നുണ്ട്. മുൻ പ്രധാനമന്ത്രിമാരായ എച്ച്.ഡി.ദേവഗൗഡയുടേയും വി.പി.സിംഗിന്റേയും എസ്‌.പി.ജി സുരക്ഷ നേരത്തെ പിൻവലിച്ചിരുന്നു.