minister

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പിൽ പണം പിരിവ് നടത്തിയ സംഭവത്തിൽ ആരോപണവിധേയനായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനെ താൻ​ ​വി​ളി​ച്ച് ​അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് ​ചെ​യ്‌​ത​തെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഓ​മ​ന​ക്കു​ട്ട​ൻ​ ​എ​ന്ന​ ​അ​ന്തേ​വാ​സി​യോ​ട് ​മാ​പ്പ് ​പ​റ​യു​ന്ന​തി​നു​ ​മു​മ്പ് ​റ​വ​ന്യൂ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​വി.​വേ​ണു​ ​അ​തി​ന് ​കാ​ര​ണ​ക്കാ​രാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​വേ​ണ്ട​തെ​ന്ന്​ ​ജി.​സു​ധാ​ക​ര​ൻ​ ​കൂട്ടിച്ചേർത്തു. കൗ​മു​ദി​ ​ടി​വി​യി​ലെ​ ​സ്ട്രെ​യ്‌​റ്റ് ​ലൈ​ൻ​ ​അ​ഭി​മു​ഖ​ ​പ​രി​പാ​ടി​യി​ലാണ്​ ​മ​ന്ത്രി​ ​സു​ധാ​ക​ര​ൻ​ ഇക്കാര്യം വ്യക്തമാക്കിയത്.

ജി​ല്ല​യു​ടെ​ ​ചു​മ​ത​ല​ക്കാ​ര​നാ​യ​ ​താ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യെടുക്കാൻ​ ​വേ​ണു​ ​ത​യാ​റാ​യി​ട്ടി​ല്ല.​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​ഇ​നി​യും​ ​വൈ​ക​രു​ത്.​ ​ഇ​ക്കാ​ര്യം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. '​ഞാ​ൻ​ ​ഓ​മ​ന​ക്കു​ട്ട​നോ​ട് ​ത​ട്ടി​ക്ക​യ​റി​യെ​ന്ന​ ​മ​ട്ടി​ലാ​യി​രു​ന്നു​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​പ​ഴി​ച്ച​ത്.​ ​ഞാ​ൻ​ ​ഇ​തു​വ​രെ​ ​ഓ​മ​ന​ക്കു​ട്ട​നെ​ ​നേ​രി​ൽ​ ​ക​ണ്ടി​ട്ടു​പോ​ലു​മി​ല്ല.​ ​പാ​ർ​ട്ടി​ക്കു​വേ​ണ്ടി​ ​ധീ​ര​മാ​യ​ ​നി​ല​പാ​ടെ​ടു​ത്ത​ ​ഓ​മ​ന​ക്കു​ട്ട​നെ​ ​‌​ഞാ​ൻ​ ​വി​ളി​ച്ച് ​അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് ​ചെ​യ്‌​ത​ത്.​ ​ആ​ഗ​സ്റ്റ് 15​ ​ന് ​വൈ​കി​ട്ടാ​ണ് ​ഈ​ ​സം​ഭ​വം.​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം​ ​ഉ​ച്ച​യ്‌​ക്ക് ​ര​ണ്ടു​ ​മ​ണി​യാ​യ​പ്പോ​ഴേ​ക്കും​ ​സ്ഥ​ലം​ ​വി​ട്ടു.​ ​അ​ങ്ങ​നെ​ ​പോ​കാ​മോ​?​ ​വേ​ണു​ ​അ​ത​റി​ഞ്ഞി​ല്ലേ​?​ ​മൂ​ന്നു​ ​ദി​വ​സ​മാ​യി​ ​ക്യാ​മ്പി​ൽ​ ​അ​രി​യും​ ​വെ​ള്ള​വു​മി​ല്ലെ​ന്ന് ​ക​ള​ക്‌​ട​റും​ ​ത​ഹ​സീ​ൽ​ദാ​രു​മൊ​ക്കെ​ ​അ​റി​യേ​ണ്ട​ത​ല്ലേ​?​ ​ജി​ല്ല​യു​ടെ​ ​ചു​മ​ത​ല​ക്കാ​ര​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​എ​ന്നോ​ട് ​പ​റ​യേ​ണ്ടി​യി​രു​ന്നി​ല്ലേ? - മന്ത്രി പറഞ്ഞു.

16​ന് ​രാ​വി​ലെ​ ​ഏ​ഴു​മ​ണി​ ​മു​ത​ൽ​ ​പാ​ർ​ട്ടി​ ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​യം​ഗം​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പി​ൽ​ ​പ​ണം​ ​പി​രി​ച്ചെ​ന്ന് ​പ​റ​‌​ഞ്ഞ് ​ചാ​ന​ലു​ക​ൾ​ ​പാ​ർ​ട്ടി​യെ​ ​ന​ശി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നി​ല്ലേ​?​ ​എ​ന്തേ​ ​റ​വ​ന്യൂ​ ​സെ​ക്ര​ട്ട​റി​ ​അ​പ്പോ​ൾ​ ​സ​ത്യാ​വ​സ്ഥ​ ​അ​ന്വേ​ഷി​ച്ചി​ല്ല.​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​ബാ​ദ്ധ്യ​ത​യി​ല്ലേ​?​ ​ഞാ​ൻ​ 16​ ​നു​ ​ഉ​ച്ച​യ്‌​ക്ക് ​ര​ണ്ട​ര​ ​മ​ണി​ക്കാ​ണ് ​അ​റി​യു​ന്ന​ത്.​ ​എ​ന്റെ​ ​ത​ല​യ്‌​ക്കു​ ​മീ​തെ​ ​കേ​റി​ ​മാ​പ്പ് ​പ​റ​യു​ന്ന​തി​നു​ ​മു​മ്പ് ​എ​ന്നേ​ ​വി​ളി​ച്ചു​ ​പ​റ​യാ​നു​ള്ള​ ​ബാ​ദ്ധ്യ​ത​ ​വേ​ണു​വി​നി​ല്ലേ?


കേ​ര​ള​ത്തി​ൽ​ ​മ​റ്റൊ​രു​ ​ക്യാ​മ്പി​ലും​ ​ഇ​ങ്ങ​നെ​ ​സം​ഭ​വി​ച്ചി​ട്ടി​ല്ല.​ ​എ​ല്ലാ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പി​ലും​ ​യ​ഥാ​സ​മ​യം​ ​ഭ​ക്ഷ​ണ​വും​ ​വെ​ള്ള​വും​ ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​ർ​ ​കാ​ശ് ​കൊ​ടു​ത്തി​ട്ടു​ണ്ട്.​ ​ഐ.​എ.​എ​സു​കാ​ർ​ ​കാ​ര്യം​ ​മ​ന​സി​ലാ​ക്കാ​തെ​ ​ഉ​ണ്ടാ​ക്കി​യ​ ​പ്ര​ശ്‌​ന​മാ​ണി​ത്.​ ​ഗു​രു​ത​ര​മാ​യ​ ​വീ​ഴ്‌​ച​യാ​ണി​ത്.​ ​റ​വ​ന്യൂ​ ​സെ​ക്ര​ട്ട​റി​ ​മാ​പ്പ് ​പ​റ​യു​ന്ന​തി​നു​ ​മു​മ്പേ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​വീ​ഴ്‌​ച​ ​തു​റ​ന്നു​ ​പ​റ​യു​ക​യും​ ​അ​വ​രെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്‌​ത് ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​ക​യും​ ​വേ​ണ​മാ​യി​രു​ന്നു.​ ​വേ​ണു​ ​ഇ​നി​യും​ ​അ​ന്വേ​ഷി​ച്ചേ​ ​മ​തി​യാ​കൂ.​ ​അ​യാ​ളു​ടെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നും​ ​ഉ​ച്ച​യ്‌​ക്ക് ​ര​ണ്ടു​ ​മ​ണി​യാ​കു​മ്പോ​ൾ​ ​പോ​വു​ക​യാ​ണെ​ന്ന് ​ഓ​മ​ന​ക്കു​ട്ട​ൻ​ ​പ​റ​‌​ഞ്ഞി​ല്ലേ.? എ​ന്നെ​ ​കു​റ്റ​ക്കാ​ര​നാ​ക്കാ​ൻ​ ​നോ​ക്കി.​ ​​ഐ.​എ.​എ​സു​കാ​രെ​ക്ക​ണ്ട് ​പാ​ർ​ട്ടി​യി​ൽ​ ​വ​ന്ന​യാ​ള​ല്ല​ ​ഞാ​ൻ.


ഓ​മ​ന​ക്കു​ട്ട​നെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്‌​ത​ത് ​ഞാ​ന​ല്ല.​ ​പാ​ർ​ട്ടി​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യാ​ണ്.​ ​ഓ​മ​ന​ക്കു​ട്ട​ൻ​ ​നി​ര​പ​രാ​ധി​യാ​ണെ​ന്ന് ​മ​ന​സി​ലാ​യ​പ്പോ​ൾ​ ​ത​ന്നെ​ ​സ​സ്‌​പെ​ൻ​ഷ​ൻ​ ​പി​ൻ​വ​ലി​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​ശ​രി​ക്കും​ ​ഞാ​ൻ​ ​ഈ​ ​പ്ര​ശ്‌​ന​ത്തി​ൽ​ ​ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നു​ ​എ​ങ്കി​ൽ​ ​ഓ​മ​ന​ക്കു​ട്ട​ൻ​ ​പു​റ​ത്താ​ക്ക​പ്പെ​ടു​മാ​യി​രു​ന്നു.​ ​അ​യാ​ൾ​ ​ദു​രു​പ​യോ​ഗം​ ​ന​ട​ത്തി​യി​ല്ലെ​ന്ന് ​പാ​ർ​ട്ടി​ക്കു​ ​ബോ​ദ്ധ്യ​മാ​യ​പ്പോ​ൾ​ ​തി​രി​ച്ചെ​ടു​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​ഒ​ര​ർ​ത്ഥ​ത്തി​ൽ​ ​ഞാ​ൻ​ ​പാ​ർ​ട്ടി​യു​ടെ​യും​ ​ഓ​മ​ന​ക്കു​ട്ട​ന്റെ​യും​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​മു​ഖം​ ​ര​ക്ഷി​ക്കു​ക​യാ​ണ് ​ചെ​യ്‌​ത​ത്.​ ​അ​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്നാ​ണ് ​ഞാ​ൻ​ ​വി​ളി​ച്ച​പ്പോ​ൾ​ ​ഓ​മ​ന​ക്കു​ട്ട​ൻ​ ​‌​ ​പ​റ​‌​ഞ്ഞ​ത്.​ ​എ​ന്നാ​ൽ​ ​പാ​ർ​ട്ടി​ ​എ​ൽ.​സി​ ​മെ​മ്പ​ർ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ക്യാ​മ്പി​ൽ​ ​അ​രി​യി​ല്ലെ​ന്ന​ ​വി​വ​രം​ ​എ​ന്നെ​യോ​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​യെയോ​ ​അ​റി​യി​ക്കാ​ൻ​ ​ഓ​മ​ന​ക്കു​ട്ട​ന് ​ബാ​ദ്ധ്യ​ത​യു​ണ്ടാ​യി​രു​ന്നു.​ ​അ​യാ​ൾ​ക്ക് ​അ​ത​റി​യി​ല്ലാ​യി​രി​ക്കാം.​ ​പ​ക്ഷേ​ ​പി​രി​ച്ച​ത് ​ശ​രി​യാ​യി​ല്ലെ​ന്ന​ ​വാ​ദ​ത്തി​ൽ​ ​ഞാ​ൻ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കു​ന്നു.


ഞാ​നെ​ന്നും​ ​ഇ​ങ്ങ​നെ​യാ​ണ് .​ എ​നി​ക്ക് ​അ​വാ​ർ​ഡൊ​ന്നും​ ​വേ​ണ്ട.​ ​സ​ക​ല​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​ത​ല​യും​ ​കു​ത്തി​ ​നി​ന്നാ​ലും​ ​ആ​ല​പ്പു​ഴ​യി​ലെ​ ​ജ​ന​ങ്ങ​ളു​ടെ​ ​മ​ന​സി​ൽ​ ​എ​ന്നെ​ ​ഒ​റ്റ​പ്പെ​ടു​ത്താ​നാ​വി​ല്ല.​ ​അ​വ​ർ​ക്ക് ​എ​ന്നെ​ ​അ​റി​യാം. ക​ഴി​‌​ഞ്ഞ​ ​പ്ര​ള​യ​കാ​ല​ത്ത് ​കു​ട്ട​നാ​ട്ടി​ൽ​ ​നാ​ലു​മാ​സം​ ​നീ​ന്തി​ ​ന​ട​ന്ന​വ​നാ​ണ് ​‌​‌​ഞാ​ൻ.​ ​നീ​ന്തി​ ​കാ​വാ​ല​ത്ത് ​ചെ​ന്ന​പ്പോ​ൾ​ ​അ​വി​ടെ​ ​ഭ​ക്ഷ​ണ​മി​ല്ല.​ ​പ​രാ​തി​യോ​ട് ​പ​രാ​തി.​ ​ഉ​ദ്യോ​ഗ​സ്ഥ​രു​മി​ല്ല.​ ​ഞാ​ൻ​ ​ആ​ ​വെ​ള്ള​ത്തി​ൽ​ ​നി​ന്ന് ​ഫോ​ണി​ൽ​ ​ക​ള​ക്‌​ട​റെ​ ​വി​ളി​ച്ച് ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​പ​റ​‌​ഞ്ഞു.​ ​അ​പ്പോ​ൾ​ത്ത​ന്നെ​ ​ക​ള​ക്‌​ട​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്‌​തു.​ ​ഒ​രു​ ​ഐ.​എ.​എ​സു​കാ​ര​നെ​യും​ ​റ​വ​ന്യൂ​ ​സെ​ക്ര​ട്ട​റി​യെ​യും​ ​ഞാ​ൻ​ ​അ​വി​ടെ​ ​ക​ണ്ടി​ല്ല.​ ​ഞാ​ൻ​ 54​ ​വ​ർ​ഷ​മാ​യി​ ​പാ​ർ​ട്ടി​യി​ൽ​ ​വ​ന്നി​ട്ട്.​ 14​ ​വ​യ​സി​ൽ​ ​തു​ട​ങ്ങി​യ​താ​ണ്.​ ​ഞാ​ൻ​ ​ആ​രു​ടെ​യും​ ​കാ​ലു​പി​ടി​ക്കാ​ൻ​ ​പോ​യി​ട്ടി​ല്ല.​ ​ക​ഴി​‌​ഞ്ഞ​ ​പ്ര​ള​യ​ത്തി​ൽ​ ​ജ​ന​ങ്ങ​ളെ​ ​സ​ഹാ​യി​ക്കു​ന്ന​തി​ൽ​ ​സ​ർ​ക്കാ​ർ​ ​ഒ​രു​ ​വീ​ഴ്‌​ച​യും​ ​വ​രു​ത്തി​യി​ട്ടി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​നേ​രി​ട്ട് ​കൃ​ത്യ​മാ​യി​ട്ടാ​ണ് ​എ​ല്ലാം​ ​നി​രീ​ക്ഷി​ക്കു​ന്ന​ത്.​ ​പി​ന്നെ​യു​ണ്ടാ​കു​ന്ന​ ​പ​രാ​തി​ക​ൾ​ക്ക് ​ഉ​ദ്യോ​ഗ​സ്ഥ​രി​ലെ​ ​ഒ​രു​ ​ശ​ത​മാ​ന​ത്തി​ൽ​ ​താ​ഴെ​ ​വ​രു​ന്ന​വ​ർ​ ​മാ​ത്ര​മാ​ണ് ​ഉ​ത്ത​ര​വാ​ദി​ക​ൾ​"​-​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.