gold

കൊച്ചി : സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 28,640 രൂപയായി ഉയർന്നു. 3580 രൂപയാണ് ഒരു ഗ്രാമിന് വില. ചിങ്ങം പിറന്നതോടെ കേരളത്തിൽ കല്യാണ സീസണായതോടെ സ്വർണവിലയിലുണ്ടായ വർദ്ധനവ് മലയാളികളുടെ മനസിൽ തീകോരിയിടുകയാണ്. അനുദിനം മുകളിലേക്ക് സ്വർണവില ഉയരുന്നതോടെ ഒരു പവൻ സ്വർണാഭരണമായി വാങ്ങണമെങ്കിൽ മുപ്പതിനായിരത്തിന് മുകളിലാവും വില.

അമേരിക്ക ചൈന വ്യാപാരയുദ്ധം തുടരുകയും പ്രധാന രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകളുടെ ധനനയങ്ങളിൽ വ്യക്തത വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വർണവില ഇനിയും ഉയർന്നു തന്നെ നിൽക്കുമെന്നാണ് വിലയിരുത്തൽ.