സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നുണ്ടെന്നത് നമുക്ക് എല്ലാവർക്കും അറിയുന്ന ഒരു സത്യമാണ്. എന്നാൽ അത് ഭൂമിയിൽ നിന്നുതന്നെ മനുഷ്യന്റെ കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കുമോ? ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകുന്നത്. ഇക്വട്ടോറിയൽ ട്രാക്കിംഗ് മൗണ്ട് ഉപയോഗിച്ച് പകർത്തിയ ഈ വീഡിയോയിൽ ഭൂമി കറങ്ങുന്നത് വ്യക്തമായി കാണാം. ബഹിരാകാശ ഫോട്ടോഗ്രഫിക്കായാണ് ഈ വിദ്യ ഉപയോഗിക്കുന്നത്. സോണി എസ് 7എസ്.ഐ.ഐ കാമറയും കാനൻ 24–70 എം.എം.എഫ് 2.8 ലെൻസുമാണ് വീഡിയോ പകർത്താൻ ഉപയോഗിച്ചിരിക്കുന്നത്.
I’m amazed that after all the magnificent time lapses of the night sky I’ve watched, that somehow I’ve never remotely imagined this specific point of view. What a vertiginous piece of genius, executed gorgeously. Wow. https://t.co/F92I5hFZOu
— Adam Savage (@donttrythis) August 21, 2019
ആസ്‌ട്രോണമി ഫോട്ടോഗ്രാഫറായ ആര്യ നിരൻബെർഗ് പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. 2017ൽ യൂട്യൂബിൽ വന്ന വീഡിയോയാണെങ്കിലും എഴുത്തുകാരൻ ആദം സാവേജ് വീണ്ടും ഷെയർ ചെയ്തതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.