തൃശൂർ: സി.പി.എം സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പങ്കെടുത്ത് നടി നവ്യാനായർ. കഴിഞ്ഞ ദിവസം ഗുരുവായൂർ വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയിലാണ് നവ്യാ നായർ പങ്കെടുത്തത്. കമ്മ്യൂണിസത്തെ സംബന്ധിച്ചും മാർക്സിസത്തെക്കുറിച്ചും കൂടുതൽ പറയാൻ അറിയില്ലെങ്കിലും ചുവപ്പുകൊടി ഒരു ആവേശമാണെന്ന് നവ്യാ നായർ പറഞ്ഞു.
''വീടും കിടപ്പാടവും വിറ്റ് പ്രവർത്തിച്ചവരുടെ പാർട്ടിയെയാണ് ഇഷ്ടപ്പെടുന്നത്. അത് ഒരിക്കലും മരിക്കരുതേ എന്നാണ് ആഗ്രഹം. കഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കുന്നവന്റെ കാലം എന്നും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. ഇടയ്ക്ക് ചില വേദന വിഷമങ്ങൾ ഉണ്ടാകാറുണ്ട്. അത് ഒരിക്കലും ഉണ്ടാവരുതേ എന്ന് ആഗ്രഹിക്കുന്നത്''- നവ്യാ നായർ പറഞ്ഞു. ലാൽസലാം പറഞ്ഞ് നടി പ്രസംഗം അവസാനിപ്പിച്ചെങ്കിലും കവിത ആലപിക്കണമെന്ന അഭ്യർഥനയെ തുടർന്ന് വീണ്ടും മൈക്കിന് മുന്നിലെത്തി. വയലാറിന്റെ അശ്വമേധം എന്ന കവിതയിലെ ഏതാനും വരികളാണ് നവ്യ ആലപിച്ചത്.
വീഡിയോ