1. ചന്ദ്രയാൻ 2-ന്റെ ഭാഗമായ റോബോട്ടിക് റോവറിന്റെ പേര് ?
പ്രജ്ഞാൻ
2. ഗ്രീസിലെ പുതിയ പ്രധാനമന്ത്രി?
കിര്യാക്കോസ് മിസോടക്കി
3. ആന്ധ്രാപ്രദേശിന്റെ പുതിയ ഗവർണർ?
ബിശ്വഭൂഷൺ ഹരിശ്ചന്ദ്രൻ
4. ലോകബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി നിയമിക്കപ്പെട്ട ഇന്ത്യക്കാരി ?
അൻഷൂല കാന്ത്
5. ചാരക്കുറ്റം ചുമത്തി പാകിസ്ഥാൻ വധശിക്ഷ വിധിച്ച കുൽഭൂഷൺ ജാദവിന്റെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത്?
അന്താരാഷ്ട്ര നീതിന്യായകോടതി
6. ഈയിടെ അന്തരിച്ച പാസ്വേഡിന്റെ പിതാവ് എന്നറിയപ്പെടുന്ന കംപ്യൂട്ടർ ശാസ്ത്രജ്ഞൻ?
ഫെർണാണ്ടോ കോർബറ്റോ
7. ലോകത്തിലെ ഏറ്റവും വലിയ ധനികൻ?
ജെഫ് ബെസോസ്
8. ലോക സമ്പന്നരിൽ മൂന്നാം സ്ഥാനക്കാരനായ മൈക്രോ സോഫ്ട് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ ആസ്തി എത്ര കോടി ഡോളറാണ്?
10700
9. തമിഴ്നാട്ടിലെ തിരുനൽവേലി വിഭജിച്ച് രൂപം നൽകിയ പുതിയ ജില്ല?
തെങ്കാശി
10. ഏത് ടീമിനെ സെമിയിൽ പരാജയപ്പെടുത്തിയാണ് ഇംഗ്ളണ്ട് ഇപ്രാവശ്യം ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലെത്തിയത്?
ആസ്ട്രേലിയ
11. രാജിവച്ച, ബ്രിട്ടന്റെ അമേരിക്കൻ സ്ഥാനപതി?
കിം ഡാരേക്
12. ഡെന്മാർക്കിന്റെ പുതിയ പ്രധാനമന്ത്രി?
മെറ്റി ഫ്രെഡറിക്സൻ
13. ഏറ്റവും കൂടുതൽ കാലം ഇസ്രയേൽ ഭരിച്ച പ്രധാനമന്ത്രി?
ബെഞ്ചമിൽ നെതന്യാഹു
14. ലോകത്തെ എക്കാലത്തെയും ഏറ്റവും വലിയ കളക്ഷൻ നേടിയ ചലച്ചിത്രം?
അവഞ്ചേഴ്സ് എൻഡ് ഗെയിം?
15. ഈയിടെ അന്തരിച്ച മുൻ ചൈനീസ് പ്രധാനമന്ത്രി?
ലീ പെങ്
16. പണ്ട് 'പൂന ഗെയിംസ്" എന്നറിയപ്പെട്ടിരുന്ന കായിക വിനോദം?
ബാഡ്മിന്റൺ
17. സോക്കർ എന്ന പേരിലും അറിയപ്പെടുന്ന കായിക വിനോദം?
ഫുട്ബാൾ
18. ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിച്ച ആദ്യ ഏഷ്യൻ രാജ്യം?
ജപ്പാൻ, ദക്ഷിണ കൊറിയ
19. ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് നടന്ന വർഷം?
1930
20. പ്രിൻസ് ഒഫ് വെയിൽസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഗോൾഫ്