അന്തരിച്ച ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ മകൾ ജാൻവി കപൂർ സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. ആദ്യ ചിത്രമായ 'ദഡക്ക്' പരാജയപെട്ടുവെങ്കിലും ജാൻവി ഇപ്പോഴും പ്രേക്ഷകർക്ക് ഏറെ പ്രിയപെട്ടവളാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയുടെ വിമർശനം ഏറ്റുവാങ്ങുന്കയാണ് ജാൻവി. കഴിഞ്ഞ ദിവസം താരം പങ്കെടുത്ത ഒരു പുസ്തക പ്രകാശന ചടങ്ങാണ് ഇതിന് കാരണമായത്. പുസ്തകം പ്രകാശനം ചെയ്ത ജാൻവി അത് തലതിരിച്ചു പിടിച്ചാണ് പ്രകാശിപ്പിച്ചത്.
നടി പുസ്തകം തലതിരിച്ച് പിടിച്ച് പ്രകാശനം ചെയ്യുന്നതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ ജാൻവിയെ കളിയാക്കിക്കൊണ്ട് ട്രോളുകളുമെത്തി. സൗന്ദര്യമുണ്ടായാൽ മാത്രം പോരാ ബുദ്ധി കൂടെ വേണം എന്നാണ് നടിക്കെതിരെയുള്ള പ്രധാന വിമർശനം. ഹരീന്ദർ സിക്കയുടെ നോവലായ 'കോളിംഗ് സെഹ്‌മത്ത്' എന്ന പുസ്തകമാണ് ജാൻവി പ്രകാശനം ചെയ്തത്.
'തലതിരിഞ്ഞ ജീവിതം' എന്നാണ് ഒരാൾ ജാൻവി പുസ്തകം പിടിച്ച് നിൽക്കുന്നതിന്റെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. പ്രകാശനം ചെയ്യുന്ന പുസ്തകത്തിന്റെ പേര് അറിയുമോ എന്നാണ് മറ്റൊരാളുടെ ചോദ്യം. ശ്രീദേവിയുടെ മകളാണ് ജാൻവി എന്ന പരിഗണന പോലും ട്രോളന്മാർ നൽകിയില്ല. എന്നാൽ താരത്തെ പിന്തുണച്ച് രംഗത്തെത്തിയവരും അനവധിയാണ്. മനുഷ്യരല്ലേ, അബദ്ധം പറ്റാം എന്നാണ് ഇവർ പറയുന്നത്.