നെട്ടയെ കുറിച്ച് കേട്ടിട്ടുണ്ടോ...ഇല്ലെങ്കിൽ തിരുവനന്തപുരം ജില്ലയുടെ പുത്രനും അങ്ങ് കന്യാകുമാരിയോട് അടുത്തു നിൽക്കുന്ന സുന്ദരനുമാണ് ഈ നെട്ട. കാട്ടാക്കടയിൽ നിന്നും വെള്ളറടയും ഒറ്റശേഖരമംഗലവും വഴി ഏതാണ്ട് 30 കിലോമീറ്റർ സഞ്ചരിച്ചാൽ എളുപ്പത്തിൽ നെട്ടയിലേക്ക് എത്താം. മീൻ വിഭവങ്ങൾ ഇഷ്ടമാണെങ്കിൽ തീർച്ചയായും നെട്ട വഴി ഒന്നു പോകേണ്ടതു തന്നെയാണ്. ചിറ്റാർ ഡാമിൽ നിന്നും മാത്രം കിട്ടുന്ന ചില മീനുകളുടെ രുചിയൂറും വിഭവങ്ങൾ ചെറിയ ചെറിയ ഹോട്ടലുകളിൽ ലഭ്യമാണ്. അങ്ങനെയൊരു ഹോട്ടലിലേക്കാണ് കൗമുദി ടിവിയുടെ സാൾട്ട് ഏൻഡ് പെപ്പറിന്റെ യാത്ര. ഡാമിൽ നിന്നും പിടിച്ച കട്ട്ല, മൃഗാൾ,സിലോപ്പിയ എന്നീ മീനുകളുടെ അസാദ്ധ്യ രുചിക്കൂട്ടുകളാണ് പരിചയപ്പെടുത്തുന്നത്.
വീഡിയോ