നിയന്ത്രണവിധേയമല്ലാത്ത രക്‌തസമ്മർദ്ദം ചില സന്ദർഭങ്ങളിൽ മാരകമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചേക്കാം. ബി.പി സ്‌ട്രോക്ക് സാദ്ധ്യത വർദ്ധിപ്പിക്കുന്നതിന് പുറമേ ഹൃദയം, കിഡ്നി, തലച്ചോർ എന്നിവിടങ്ങളിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുകയും അവയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. കണ്ണിലെ ഞരമ്പുകളെ ബാധിക്കുന്ന ഘട്ടത്തിൽ കാഴ്‌ച ഇല്ലാതാക്കും.
ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ രക്തസമ്മർദ്ദം അഥവാ ബി.പി നിയന്ത്രിക്കാം. ഇവയ്‌ക്ക് പുറമേ രക്തസമ്മർദ്ദം പ്രതിരോധിക്കാൻ ചില നുറുങ്ങുകളിതാ. പൊട്ടാസ്യം അടങ്ങിയതിനാൽ പഴം കഴിയ്‌ക്കുന്നത് ബിപി നിയന്ത്രിക്കും. വാഴപ്പിണ്ടി നീരും മികച്ച പ്രതിവിധിയാണ്.
ബിപി നിയന്ത്രിയ്ക്കാൻ പച്ചനെല്ലിക്കാ നീരിൽ തേനും മഞ്ഞൾപ്പൊടിയും ചേർത്തു കഴിയ്‌ക്കുന്നതും അത്യുത്തമം.
വെളുത്തുള്ളിയും തേനും ചേർത്ത മിശ്രിതം, മുരിങ്ങിയില നീര് എന്നിവയ്‌ക്കും മികച്ച ഔഷധമൂല്യമുണ്ട്. സവാളനീരും തേനും ചേർത്ത് രാവിലെ വെറുംവയറ്റിൽ കുടിയ്‌ക്കുക. ഇളംചൂടുവെള്ളത്തിൽ തേനും ചെറുനാരങ്ങാനീരും കലർത്തി കുടിയ്‌ക്കുന്നതും ഗുണം ചെയ്യും. ഇളനീരും തേങ്ങാവെള്ളവും ബിപിയെ പ്രതിരോധിക്കും.