കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഓണാഘോഷത്തിന്റെ ഭാഗമായി സ്വർണാഭരണങ്ങൾക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ കളക്ഷനും മലബാർ ഗോൾഡ് പുറത്തിറക്കി. പണിക്കൂലിയിൽ വലിയ ഇളവ് വരുത്തിയാണ് ഓണസമ്മാനമായി ആഭരണങ്ങൾക്ക് പ്രത്യേക വിലക്കുറവ് നൽകുന്നത്. സെപ്‌തംബർ 22 വരെയാണ് ഓഫർ.
വളകൾക്ക് മൂന്നു ശതമാനം മുതലാണ് പണിക്കൂലി. നെക്ളേസുകൾക്ക് ഏറ്റവും കുറഞ്ഞ പണിക്കൂലി 4.5 ശതമാനം. ചെയിനുകൾക്കും ബ്രേസ്‌ലെറ്റുകൾക്കും പണിക്കൂലി അഞ്ചു ശതമാനം മുതലാണ്. മറ്ര് ആഭരണങ്ങൾക്കും പണിക്കൂലിയിൽ കിഴിവ് ലഭിക്കും. ഓണക്കാലത്ത്, സാധാരണക്കാർക്കും സ്വർണാഭരണങ്ങൾ വാങ്ങാനാകും വിധമാണ് പ്രത്യേക വിലക്കുറവും പുതിയ ഡിസൈനുകളും പ്രഖ്യാപിച്ചതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ഏത് പ്രായക്കാർക്കും ഏതവസരത്തിലും ഉപയോഗിക്കാവുന്നതും വിവിധ സംസ്‌കാരങ്ങൾക്ക് അനുയോജ്യവുമായ വിപുലമായ ആഭരണ ശ്രേണിയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പ്രത്യേകത.
അത്യാധുനിക ഡിസൈനുകളിലുള്ള ബി.ഐ.എസ് ഹാൾമാർക്കിംഗ് സ്വർണാഭരണങ്ങൾ, അന്താരാഷ്‌ട്ര ഗുണമേന്മ ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റുകളോട് കൂടിയ മൈൻ ബ്രാൻഡ് വജ്രാഭരണങ്ങൾ, ഇറാ അൺകട്ട് വജ്രാഭരണങ്ങൾ, അമൂല്യരത്ന കല്ലുകൾ പതിച്ച പ്രഷ്യ, ഇന്ത്യൻ പരമ്പരാഗത ആഭരണങ്ങളടങ്ങിയ ഡിവൈൻ, കരകൗശല ഡിസൈൻ നിർമ്മിതിയായ എത്‌നിക്‌സ്, കുട്ടികൾക്കുള്ള സ്‌റ്റാർലെറ്ര് ആഭരണങ്ങൾ എന്നിവ മലബാർ ഗോൾഡിന്റെ ആകർഷണങ്ങളാണ്.
ആഭരണങ്ങൾക്ക് സൗജന്യ ഇൻഷ്വറൻസ്, തിരിച്ചെടുക്കൽ ഗ്യാരന്റി, സ്വർണാഭരണങ്ങൾ മാറ്രി വാങ്ങുമ്പോൾ സീറോ ഡിഡക്ഷൻ ചാർജ്, ഇടപാടുകളിൽ സുതാര്യത, ആഭരണങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ പ്രൈസ് ടാഗ് എന്നിവയും മലബാർ ഗോൾഡ് ഉറപ്പ് നൽകുന്നു.
അഡ്വാൻസ് ബുക്കിംഗിന് അവസരം
സ്വർണ വിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാൻ ഉപഭോക്താക്കൾക്ക് വിലയുടെ പത്തു ശതമാനം നൽകി അഡ്വാൻസ് ബുക്കിംഗിനുള്ള അവസരം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഒരുക്കിയിട്ടുണ്ട്. പഴയ സ്വർണം വില്‌ക്കുമ്പോഴും എക്‌സ്‌ചേഞ്ച് ചെയ്യുമ്പോഴും മികച്ച മൂല്യവും ഉറപ്പു നൽകുന്നു. പഴയ സ്വർണത്തിന് ഉടനടി പണം ലഭിക്കുന്ന സ്‌പോട്ട് പേമെന്റ് സൗകര്യവുമുണ്ട്.
250
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് പത്തു രാജ്യങ്ങളിലായി 250 ഷോറൂമുകളുണ്ട്.