prithviraj

മോഹൻലാൽ നായകവേഷത്തിലെത്തിയ തീയറ്ററുകൾ ഇളകി മറിച്ച ചിത്രമാണ് 'ലൂസിഫർ'. അഭിനയ രംഗത്തുനിന്നും സംവിധാന രംഗത്തേക്കുള്ള പ്രിഥ്വിരാജിന്റെ ചുവടുവെപ്പ് രേഖപ്പെടുത്തിയ സിനിമ കൂടിയാണിത്. ചടുലമായ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും പാട്ടും എല്ലാംകൂടി ചേർന്ന് പ്രേക്ഷകനെ കൈയിലെടുക്കാനും പൃഥ്വിക്ക് കഴിഞ്ഞു. ഈ ചിത്രത്തിലെ മുരളി ഗോപി എഴുതിയ ഡയലോഗുകൾ ഇപ്പോഴും മലയാളിയുടെ ചുണ്ടിൽ തത്തിക്കളിക്കുന്നുണ്ട്.

അങ്ങനെ, പ്രേക്ഷകർ ഈ ചിത്രം കാണാൻ ഇരച്ച് കയറിയപ്പോൾ മലയാളത്തിൽ ആദ്യമായി 200 കോടി കളക്ഷൻ നേടുന്ന ചിത്രമായി 'ലൂസിഫർ' മാറുകയും ചെയ്തു. ചിത്രത്തിന്റെ ഓരോ ഡയലോഗും മോഹൻലാലിന്റെ തകർപ്പൻ പ്രകടനവും സിനിമ കണ്ടവർക്ക് മനഃപാഠമാണെന്ന കാര്യത്തിൽ സംശയമില്ല. ചിത്രത്തിലെ ഒരു നിർണായക ഘട്ടത്തിൽ മോഹൻലാൽ സായികുമാറിനോട് പറയുന്ന ഡയലോഗ് പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ സാക്ഷാൽ പൃഥ്വിരാജ് തന്നെയാണ്. പൃഥ്വിരാജിന്റെ ആ മാസ് ഡയലോഗ് ഡെലിവറി കാണാം.

ഉപദേശം കൊള്ളാം സാറേ.. പക്ഷെ എന്റെ തന്തയല്ല തന്റെ തന്ത.. ആ മാസ്സ് ഡയലോഗ് @PrithviOfficial പറഞ്ഞപ്പോൾ @dcompleteactor @Mohanlal pic.twitter.com/F3Z6C8GioD

— The Complete Actor (@dcompleteactor) August 26, 2019