ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പട്ടാഭിരാമൻ. ചിത്രം പ്രേക്ഷക ശ്രദ്ധ നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. എന്നാൽ പട്ടാഭിരാമൻ ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘ഡി.വൈ.എഫ്.ഐയുടെയും, യുവമോർച്ചയുടെയും യൂത്ത് കോൺഗ്രസിന്റെയും ഉശിരുള്ള ആമ്പിള്ളേർ ഉണ്ടെന്റെ വീടിനു കാവൽ ആയി. എന്റെ അമ്മയെ അവരും അമ്മ എന്നാണ് വിളിക്കുന്നത്...’ എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. സംവിധായകൻ കണ്ണൻ താമരക്കുളവും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.
മാധുരി ബ്രഗൻസ, പാർവതി നമ്പ്യാർ, ലെന എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ, രമേശ് പിഷാരടി, സായികുമാർ, നന്ദു, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, ഇടവേള ബാബു, കുഞ്ചൻ, ബിജു പപ്പൻ, ബാലാജി, പയ്യന്നൂർ മുരളി, മുഹമ്മദ് ഫൈസൽ, വനിതാ കൃഷ്ണചന്ദ്രൻ, ചിത്ര ഷേണായ്, അഞ്ജലി, തെസ്നിഖാൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.