share-market

മുംബയ്: ഇന്ത്യൻ സാമ്പത്തികരംഗം മാന്ദ്യത്തിലാണെന്ന റിപ്പോർട്ടുകൾക്കിടയിൽ ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നേട്ടമാണ് ഇന്ത്യൻ ഓഹരിവിപണിയിൽ ഉണ്ടായത്. സെൻസെക്സ് 792.96 പോയിന്റ് ഉയർന്ന് 37494.12 ലും നിഫ്റ്റി 228.50 പോയിന്റ് ഉയർന്ന് 11057.90 ലും വ്യാപാരം അവസാനിപ്പിച്ചു. സർക്കാർ പ്രഖ്യാപിച്ച ഉത്തേജന പാക്കേജാണ് വിപണിയുടെ നേട്ടത്തിന് കരുത്തായത്.

സെൻസെക്സ്2.16 ശതമാനവും നിഫ്റ്റി 2.11 ശതമാനവും നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, വാഹനമേഖലയിലാണ് പ്രധാനമായും നേട്ടം ഉണ്ടായത്. ടായത്.യെസ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റൽ വിഭാഗമൊഴികെയുള്ള ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചു. അമേരിക്ക ചൈന വ്യാപാരയുദ്ധത്തിൽ ചർച്ചയ്ക്ക് സാദ്ധ്യതകൾ ഉണ്ടെന്ന ഡോണാൾഡ് ട്രംപിന്റെ പ്രസ്താവന ആഗോളവിപണിക്ക് കരുത്തായിട്ടുണ്ട്.