ss

തിരുവനന്തപുരം: നഗരത്തിൽ മോഷണം നടത്തിവന്ന രണ്ടു പേരെ തിരുവന്തപുരം സിറ്റി ഷാഡോ പൊലീസും വലിയതുറ പൊലീസും ചേർന്ന് പിടികൂടി. ബീമാപള്ളി ബദരിയ നഗറിലെ താമസക്കാരായ അൻസാരി (24), അബ്ദുള്ള (22) എന്നിവരാണ് പിടിയിലായത്. വെട്ടുകാട് കണ്ണാന്തുറ സ്വദേശിയായ പ്രവാസിയുടെ വീട്ടിൽ നടന്ന മോഷണത്തിലാണ് ഇവർ പിടിയിലായത്. ഇവിടെ നിന്ന് സ്വർണാഭരണങ്ങൾ,​ വിലകൂടിയ ജാക്കറ്റുകൾ,​ എ.​ടി.എം കാർഡുകൾ,​ ഹെൽമറ്റുകൾ എന്നിവ മോഷണം നടത്തിയിരുന്നു. വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ അലമാര തകർത്താണ് മോഷണം നടത്തിയത്. പകൽസമയങ്ങളിൽ വാടകയ്ക്കെടുത്ത ബൈക്കുകളിൽ കറങ്ങി ആളില്ലാത്ത വീടുകൾ കണ്ടുവയ്ക്കുകയും രാത്രി മോഷണം നടത്തുന്നതുമാണ് ഇവരുടെ രീതി.തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ എം.ആർ. അജിത്തിന്റെ നിർദ്ദേശപ്രകാരം ഡി.സി.പി ആർ.ആദിത്യ, ശംഖുംമുഖം എ.സി ഇളങ്കോ, ജില്ലാ ക്രൈംബ്രാഞ്ച് എ.സി സന്തോഷ് .എം.എസ്,​ വലിയതുറ എസ്.എച്ച്. സജാദ്, എസ്.ഐ പ്രദീപ്, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.