imran-khan

ഇസ്ലാമാബാദ് : ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി നീക്കിയ ഇന്ത്യൻ സർക്കാരിന്റെ നടപടി ചരിത്രപരമായ മണ്ടത്തരമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. കാശ്മീർ വിഷയത്തിൽ നിർണായകനീക്കത്തിലേക്ക് കടന്നതായി അദ്ദേഹം ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി. ആണവശക്തിയായ പാകിസ്ഥാൻ കാശ്മീരിനായി അവസാനം പോരാടുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

കാശ്മീരിലെ സ്വാതന്ത്ര്യത്തിനായി അവസാനം വരെ പോരാടുമെന്നും ഗുലാം ഇഷാഖ് ഖാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയൻസസ് ആൻഡ് ടെക്‌നോളജിയിലെ ന്യൂ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങിൽ ഇമ്രാൻ ഖാൻ പറഞ്ഞു.

കാശ്മീർ വിഷയത്തിൽ പുറത്ത് നിന്നും ആരും ഇടപെടേണ്ടെന്നും. മറ്റ് രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഫ്രാൻസിൽ വച്ച് നടന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം നരേന്ദ്ര മോദി പറഞ്ഞിരുന്നു. . ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്നത് ഉഭയകക്ഷി പ്രശ്നമാണെന്നും ഇത് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുമെന്നും മോദി വ്യക്തമാക്കി.