ലഖ്‌നൗ: തന്റെ അന്ത്യനിമിഷങ്ങൾക്ക് മുൻപ് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ ജനങ്ങൾക്ക് മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ വക ഒരുസമ്മാനം.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് ഒരാഴ്ച മുമ്പാണ് റായ്ബറേലി ജില്ലയിൽ സോളാർ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ ജില്ലാ ഭരണകൂടത്തിന് ജെയ്റ്റ്‌ലി നിർദ്ദേശം നൽകിയത്. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ച് 200 സോളാർ ഹൈമാസ്റ്റ് ലൈറ്റുകൾസ്ഥാപിക്കാനായിരുന്നു ജെയ്റ്റ്‌ലിയുടെ നിർദ്ദേശം.
.
മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഓഗസ്റ്റ് 17നാണ് നിർദ്ദേശം റായ് ബറേലി ജില്ലാ ഭരണകൂടം മുമ്പാകെ എത്തിയതെന്ന് ബി. ജെ.പി നേതാവ് ഹീറോ ബാജ്‌പേയിയെ ഉദ്ധരിച്ച് എൻ.ഡി. ടി.വി റിപ്പോർട്ട് ചെയ്തു. ജെയ്റ്റ്‌ലിയുടെ നിർദ്ദേശം ലഭിച്ചായി ജില്ലാ കളക്ടർ നേഹാ ശർമ സ്ഥിരീകരിച്ചു. നിർദ്ദേശം ജില്ലാ പ്രാദേശിക വികസന ഏജൻസിയുടെ സഹകരണത്തോടെ നടപ്പാക്കുമെന്നും അവർ അറിയിച്ചു.